App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?

Aസന്ന്യാസി കലാപം

Bമലബാർ കലാപം

Cവെല്ലൂർ കലാപം

Dശിപായി കലാപം

Answer:

C. വെല്ലൂർ കലാപം

Read Explanation:

വെല്ലൂർ കലാപം

  • 1806 ജൂലൈ 10ന് ആരംഭിച്ചു
  • തമിഴ്നാട്ടിലെ വെല്ലൂർ ആയിരുന്നു കലാപ കേന്ദ്രം
  • 1805 ൽ ബ്രിട്ടീഷ് സർക്കാർ പട്ടാളക്കാർക്ക് ഏർപ്പെടുത്തിയ വസ്ത്രധാരണരീതിയായിരുന്നു കലാപത്തിന്റെ മുഖ്യ കാരണം
  • സർ ജോൺ ക്രാടോക്ക് എന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്നു സൈനികർക്ക് സ്വീകാര്യമല്ലാതിരുന്ന ഈ പുതിയ വസ്ത്രധാരണരീതി ഏർപ്പെടുത്തിയത്
  • വെല്ലൂർ ലഹള അടിച്ചമർത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : റോളോ ഗില്ലപ്സി
  • 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്ന കലാപം - വെല്ലൂർ കലാപം
  • വെല്ലൂർ കലാപത്തിനെ ഇങ്ങനെ വിശേഷിപ്പിച്ചത് : വി ഡി സവർക്കർ

Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?
ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് ?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.

1) വേലുത്തമ്പിയുടെ കലാപം

2) സന്താൾ കലാപം

3) സന്യാസി കലാപം

4) ശിപായി ലഹള 

Chauri Chaura incident occurred in which year?
ഖാസി കലാപത്തിന്റെ നേതാവ് ആര് ?