Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ രാസമാറ്റം ഏതിൽ സംഭവിക്കുന്നു?

  1. ഐസ് ഉരുകുന്നത്

  2. മെഴുക് ഉരുകുന്നത്

  3. ഇരുമ്പ് തുരുമ്പിക്കുന്നത്

  4. മുട്ട തിളക്കുന്നത്

A(i), (ii)

B(i), (iii)

C(ii), (iv)

D(iii), (iv)

Answer:

D. (iii), (iv)

Read Explanation:

ഭൗതിക മാറ്റം (Physical Change):

ഭൗതിക മാറ്റമെന്നാൽ, അത്തരം മാറ്റത്തിൽ, പുതിയ ഒരു വസ്തു രൂപം കൊള്ളുന്നില്ല. ആ വസ്തു നിലനിൽക്കുന്ന അവസ്ഥയിൽ മാത്രം വ്യതിയാനം സംഭവികാം.

  • ഐസ് ഉരുകുന്നത് ഒരു ഭൗതിക മാറ്റമാണ്. ഐസ് വെള്ളമായി ഉരുകുന്നത്, ഖരാവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിലേക്കുള്ള മാറ്റമാണ്. പുതിയ ഒരു വസ്തു രൂപം കൊള്ളുന്നില്ല. അതിനാൽ അവസ്ഥയുടെ മാറ്റമുണ്ട്, ഇത് പഴയ പടിയാക്കാവുന്നതുമാണ്.

  • മെഴുക് ഉരുകുന്നത് ഒരു ഭൗതിക മാറ്റമാണ്. പുതിയൊരു വസ്തു ഇവിടെ രൂപം കൊള്ളുന്നില്ല. മെഴുക് നിലനിൽക്കുന്ന അവസ്ഥയിൽ മാത്രം വ്യതിയാനം സംഭവിക്കുന്നു.

രാസമാറ്റം (Chemical Change):

രാസമാറ്റം എന്നാൽ, രണ്ട് പദാർത്ഥങ്ങൾ ഒരുമിച്ച് പ്രതിപ്രവർത്തിച്ച് ഒരു പുതിയ പദാർത്ഥം ഉണ്ടാവുകയും, അവ തിരികെ പഴയ പടി ആക്കാൻ സാധിക്കാത്തതുമായ മാറ്റം ആണ്.

  • ഇരുമ്പ് തുരുമ്പെടുക്കുന്നത് ഒരു രാസമാറ്റമാണ്, കാരണം രണ്ട് പദാർത്ഥങ്ങൾ ഒരുമിച്ച് പ്രതിപ്രവർത്തിച്ച് ഒരു പുതിയ പദാർത്ഥം ഉണ്ടാക്കുന്നു. ഇരുമ്പ് തുരുമ്പെടുക്കുമ്പോൾ, ഇരുമ്പ് തന്മാത്രകൾ ഓക്സിജൻ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് അയൺ ഓക്സൈഡ് എന്ന സംയുക്തം ഉണ്ടാക്കുന്നു.

  • ഒരു മുട്ട തിളപ്പിക്കുമ്പോൾ, മുട്ടയുടെ പ്രോട്ടീനുകളിലെ ബോണ്ടുകൾ തകരുകയും, പിന്നീട് മറ്റ് പ്രോട്ടീനുകളുമായി പുതിയ ബോണ്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, ഓരോ പ്രോട്ടീൻ തന്മാത്രയ്ക്കും ചുറ്റുമുള്ള ജല തന്മാത്രകൾ നിർബന്ധിതമായി പുറത്തു വരുന്നു. അങ്ങനെ മുട്ട ഖരാവസ്ഥയിൽ ആകുന്നു. പുഴുങ്ങിയ മുട്ട പഴയപടിയാക്കാനുമാവില്ല.


Related Questions:

Which of the following metals can displace hydrogen from mineral acids?

(i) Ag

(ii) Zn

(iii) Mg

(iv) Cu

The first aid used for acid burn in a laboratory is:
ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏതു പിരിയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത് ?
Ni(CO)₄, -ൽ ഉള്ള അൺപെയേർഡ് ഇലക്ട്രോണുകളുടെ എണ്ണം :
ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്നത് എന്താണ് ?