Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.

  2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.

  3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.

Aഒന്ന്

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dഒന്നും മൂന്നും

Answer:

A. ഒന്ന്

Explanation:

1836-ലാണ് വൈകുണ്ഠസ്വാമികൾ സമത്വ സമാജം സ്ഥാപിച്ചത്.


Related Questions:

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?

' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?

ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഇദ്ദേഹത്തിൻറെ ജന്മദിനമായ ആഗസ്റ്റ് 25 കേരളത്തിൽ ജീവകാരുണ്യ ദിനമായി ആചരിക്കുന്നു.

2.'കാഷായം ധരിക്കാത്ത സന്യാസി', 'കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ.

3."അയിത്തം അറബിക്കടലിൽ തള്ളണം" എന്നാഹ്വാനം ചെയ്ത നവോത്ഥാനനായകൻ

4."അനുകമ്പമാർന്ന മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ