താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിര വാദ്യോപകരണം ഏതാണ് ?
Aചേങ്ങില
Bമരപ്പാണി
Cഇലത്താളം
Dനാദസ്വരം
Answer:
D. നാദസ്വരം
Read Explanation:
- ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു സുഷിര വാദ്യോപകരണമാണ് നാഗസ്വരം അഥവാ നാദസ്വരം.
- തടിയിൽ നിർമിച്ച ഒരു സുഷിരവാദ്യമാണിത്.
- ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളിൽ മുൻനിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
- നാഗസ്വരത്തിൽ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക.
- നാഗസ്വരത്തിന്റെ കുഴലിൽ ആകെ 12 സുഷിരങ്ങളാണുള്ളത്. അതിൽ ഒരെണ്ണം ശ്രുതി ചേർക്കാൻ മെഴുകു കൊണ്ട് അടച്ചിരിക്കും
- മംഗളകർമ്മങ്ങൾക്ക് അഭിവാജ്യ ഘടകമായതിനാൽ മംഗള വാദ്യമായി അറിയപ്പെടുന്നു.