താഴെ പറയുന്നവയിൽ ജൈവ കീടനാശിനിയിൽപെടാത്ത ഉദാഹരണം ഏതാണ് ?
Aപുകയിലക്കഷായം
Bവേപ്പെണ്ണ ഇമൽഷൻ
Cവെളുത്തുള്ളി-കാന്താരി മിശ്രിതം
Dനൈട്രജൻ മിശ്രിതം
Answer:
D. നൈട്രജൻ മിശ്രിതം
Read Explanation:
കീടനാശിനികൾ കീടനാശിനികൾ രണ്ട് തരമുണ്ട്. രാസകീടനാശിനികളും ജൈവകീടനാശിനികളും. രാസകീടനാശിനികൾ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കീടനാശിനികളാണ് രാസകീടനാശിനികൾ. ജൈവകീടനാശിനികൾ രാസകീടനാശിനികളെ അപേക്ഷിച്ച് ദോഷം കുറഞ്ഞവയാണ് ജൈവകീടനാശിനികൾ. പുകയിലക്കഷായം, വേപ്പെണ്ണ ഇമൽഷൻ, വെളുത്തുള്ളി-കാന്താരി മിശ്രിതം തുടങ്ങിയവ ജൈവകീടനാശിനികളാണ്. പല ജൈവകീടനാശിനികളും ഇന്ന് വിപണിയിൽ ലഭ്യമാണ്.