App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :

Aതാമരക്കുളം

Bഇറ്റിറ്റ്

Cമണ്ഡലം

Dവഴിയുണ്ട്

Answer:

D. വഴിയുണ്ട്

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
  • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് ' 'എന്നോ ' 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .
  •  ഉദാഹരണം -തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )
  • അണി +അറ =അണിയറ (യ് ആഗമിച്ചു )
  • അ +അൻ = അവൻ (വ് ആഗമിച്ചു )
  • കുട +ഉന്നു =കുടയുന്നു (യ് ആഗമിച്ചു )
  • വഴി +ഉണ്ട് =വഴിയുണ്ട് (യ് ആഗമിച്ചു )

Related Questions:

ത്രിലോകം സമാസം ഏത്?
അ + അൻ = അവൻ ഏതു സന്ധിയാണ്
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത് ?
വെണ്ണിലാവ് - സന്ധി കണ്ടെത്തുക :
താഴെ പറയുന്നവയിൽ പദങ്ങൾ സന്ധി ചെയ്തമ്പോൾ ഒരു വർണത്തിനു മറ്റൊരു വർണം ആദേശം വന്ന പദം ഏത് ?