App Logo

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലങ്ങളിലെ നദികൾ ചുവടെ പറയുന്നവയിൽ ഏതു മാതൃകയ്ക്ക് ഉദാഹരണമാണ് :

Aശിഖരാകൃതി മാതൃക

Bകേന്ദ്ര പ്രഭവ നീരൊഴുക്ക് മാതൃക

Cഅഭികേന്ദ്ര മാതൃക

Dജാലായിത നീരൊഴുക്ക് മാതൃക

Answer:

A. ശിഖരാകൃതി മാതൃക

Read Explanation:

പ്രധാന നീരൊഴുക്കു മാതൃകകൾ (Important Drainage Patterns)

  1.  ഒരു മരത്തിന്റെ ചില്ലകളോട് സാദൃശ്യമുള്ള നീരൊഴുക്കു മാതൃകയാണ് ശിഖരാകൃതി മാതൃക (dendritic pattern). ഉത്തരേന്ത്യൻ സമതലങ്ങളിലെ നദികൾ ഇതിനുദാഹരണമാണ്.
  2. കുന്നിൽ മുകളിൽനിന്നും നദികൾ ഉത്ഭവിച്ച് എല്ലാ ദിശകളിലേക്കും ഒഴുകുമ്പോൾ കേന്ദ്രപ്രഭവ (radial pattern) നീരൊഴുക്കു മാതൃക രൂപപ്പെടുന്നു.
    അമർഖണ്ഡക് പീഠഭൂമിയിൽ നിന്നുമുത്ഭവിക്കുന്ന നദികൾ ഇതിന് ഉദാഹരണമാണ്. 
  3. പ്രാഥമിക പോഷകനദികൾ സമാന്തരമായി ഒഴുകുകയും ദ്വീതിയ പോഷകനദികൾ ഇവയിൽ 90 ഡിഗ്രി കോണീയമായി ചേരുകയും ചെയ്യുമ്പോൾ ജാലായിത (trellis) നീരൊഴുക്കു മാതൃക രൂപപ്പെടുന്നു.
  4. നദികൾ എല്ലാ ദിശകളിൽനിന്നും ഒരു തടാകത്തിലേക്കോ താഴ്ചയിലേക്കോ ഒഴുകിയെത്തുമ്പോൾ അഭി കേന്ദ്ര (centripetal pattern) മാതൃക രൂപപ്പെടുന്നു. 

Related Questions:

Following is the list of rivers originating from India and flown to Pakistan. Find out the wrong group

  1. Jhelum, Chenab, Ravi, Beas
  2. Jhelum, Chenab, Ravi, Sutlej 
  3. Jhelum, Brahmaputra, Ravi, Sutlej
  4. Jhelum, Brahmaputra, Ravi, Kaveri
സിക്കിമിൻ്റെ ജീവ രേഖ ?
Teesta river is the tributary of
വൃദ്ധഗംഗ എന്നറിയപ്പെടുന്നത് ?
ഏറ്റവും കൂടുതൽ തടാകങ്ങളുള്ള സംസ്ഥാനം ?