Challenger App

No.1 PSC Learning App

1M+ Downloads

G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?

  1. G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസിൽ
  2. G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
  3. 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
  4. എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്

    A1 മാത്രം തെറ്റ്

    B3, 4 തെറ്റ്

    C3 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 3 മാത്രം തെറ്റ്

    Read Explanation:

    ജി-20

    • ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മ
    • നിലവിൽ വന്നത് - 1999 സെപ്റ്റംബർ 26
    • കിഴക്കൻ ഏഷ്യ പ്രദേശത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് G20 രൂപീകരിച്ചത്.
    • 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.
    • ലോക ജനസംഖ്യയുടെ 60%, ലോക GDP -യുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%എന്നിവ ഈ ഗ്രൂപ്പിലെ രാജ്യങ്ങളുടേതാണ്. 
    • G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല

    അംഗരാജ്യങ്ങൾ 

    1. അർജന്റീന
    2. ഓസ്‌ട്രേലിയ
    3. ബ്രസീൽ
    4. കാനഡ
    5. ചൈന
    6. ഫ്രാൻസ്
    7. ജർമ്മനി
    8. ഇന്ത്യ
    9. ഇന്തോനേഷ്യ
    10. ഇറ്റലി
    11. ജപ്പാൻ
    12. റിപ്പബ്ലിക് ഓഫ് കൊറിയ
    13. മെക്സിക്കോ
    14. റഷ്യ
    15. സൗദി അറേബ്യ
    16. ദക്ഷിണാഫ്രിക്ക
    17. തുർക്കി
    18. യുണൈറ്റഡ് കിംഗ്ഡം
    19. യുണൈറ്റഡ് സ്റ്റേറ്റ്സ്
    20. യൂറോപ്യൻ യൂണിയൻ (EU)
    21. ആഫ്രിക്കൻ യൂണിയൻ

    ഉച്ചകോടി വേദി

    • 2022 - ഇന്തോനേഷ്യ
    • 2023 - ഇന്ത്യ, ലഡാക്ക്
    • 2024 - ബ്രസീൽ 

    Related Questions:

    താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

    1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
    2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
    3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
    4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 
    യൂനിസെഫിന്റെ സ്‌പെഷ്യൽ റെപ്രസന്ററ്റീവ് ഓഫ് യങ് പീപ്പിൾ പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?
    2023ലെ പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത് എവിടെ ?

    ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

    2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

    3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

    ആഫ്രിക്ക ഫണ്ട്‌ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?