Challenger App

No.1 PSC Learning App

1M+ Downloads

ഹരിതഗൃഹ പ്രഭാവ വാതകങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. നൈട്രസ് ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  2. കാർബൺ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  3. മീഥേൻ ഒരു ഹരിതഗൃഹ വാതകമാണ്.

    A1 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഹരിതഗൃഹപ്രഭാവം

    • ഹരിതഗൃഹ വാതകങ്ങൾ - ഭൌമവികിരണങ്ങൾ ആഗിരണം ചെയ്യുന്ന വാതകങ്ങൾ
    • ഹരിതഗൃഹ പ്രഭാവം - ഹരിതഗൃഹ വാതകങ്ങൾ ഭൌമോപരിതലത്തിനടുത്ത് വച്ച് സൂര്യപ്രകാശത്തിലെ താപോർജത്തെ ആഗിരണം ചെയ്യുന്ന പ്രക്രിയ

    പ്രധാന ഹരിതഗൃഹ വാതകങ്ങൾ

    • നൈട്രസ് ഓക്സൈഡ്
    • കാർബൺ ഡൈ ഓക്സൈഡ്
    • മീഥേൻ
    • ക്ലോറോഫ്ളൂറോ കാർബൺ
    • ഓസോൺ
    • ആഗോളതാപനം - ഹരിതഗൃഹ വാതകങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ്

    Related Questions:

    ആഗോള താപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാതകം?
    ഹരിതഗൃഹപ്രഭാവത്തിന് കാരണമാവുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത് ?
    കോപ് 21 (COP 21) എന്തുമായി ബന്ധപ്പെട്ടതാണ് ?

    ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്ത‌ാവന/കൾ തിരഞ്ഞെടുക്കുക.

    (i) കാർബൺ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിൻ്റെ അളവിനെ സൂചിപ്പിക്കുന്നു

    (ii) ഒരു വാതകത്തിൻ്റെ GWP അതിൻ്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു

    (iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (CH4)

    (iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത്

    (v) ഒന്നിലധികം ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ ഉദ് വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു

    ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ ?