ചുവടെ കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മലയാള കഥാസാഹിത്യത്തിൽ സ്ത്രീസ്വത്വം ശക്തമായി അവതരിപ്പിച്ച കഥാകാരിയാണ് കെ. സരസ്വതിയമ്മ. നവോത്ഥാനത്തിന്റെ അലകൾ നമ്മുടെ സാഹിത്യത്തിലേക്ക് കടന്നുവരാൻ തുടങ്ങിയ കാലത്താണ് അവർ കഥാരചനയിൽ ഏർപ്പെട്ടത്. സമൂഹത്തിലെന്നപോലെ സാഹിത്യത്തിലും പുരുഷ കേന്ദ്രീതമായ മൂല്യങ്ങളാണ് അന്ന് ഇവിടെ പ്രചാരം നേടിയിരുന്നത്. അത്തരം മൂല്യസങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കടന്നുവന്ന കഥാകാരിയാണ് കെ.സരസ്വതിയമ്മ. 1919 -ൽ ജനിച്ച് 1975 -ൽ മരിച്ച സരസ്വതിയമ്മ ഒരു ദശാബ്ദത്തിനടുത്തു മാത്രമേ കഥാരചനയിൽ ഏർപ്പെട്ടിരുന്നുള്ളൂ. സാഹിത്യ പ്രവർത്തനം അവർക്ക് അത്രയേറെ വെല്ലുവിളി നിറഞ്ഞത് ആയിരുന്നിരിക്കണം. "പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനത്തിൽ കെ. സരസ്വതിയമ്മ ഇങ്ങനെ കുറിക്കുന്നു. “ആദിയിൽ ഈ ഭൂമിയെയും ആകാശത്തെയും ആകാശത്തിലെ പറവകളെയും വെള്ളത്തിലെ മത്സ്യങ്ങളെയും കരയിലെ മൃഗങ്ങളെയും മറ്റും മറ്റും സൃഷ്ടിച്ചിട്ട് അതിന്റെ അധിപതിയായി സുഖിക്കാൻ ഈശ്വരൻ ആരെ തിരഞ്ഞെടുത്തു? ഒരു പുരുഷനെ. തന്റെ പ്രതിരൂപമായ പുരുഷനെ (പുരുഷൻ തന്റെ പ്രതിരൂപമായി ഈശ്വരനെ സൃഷ്ടിച്ചു എന്നു സമ്മതിച്ചാലും പുരുഷന്റെ പ്രാധാന്യം നശിക്കുന്നിലെന്നു മനസ്സിലാക്കണം.) അതെ, എന്നിട്ട് തന്റെ വാത്സല്യ ഭാജനമായ മനുഷ്യൻ തനിയെ ഇരുന്നു മുഷിയാതെ സന്തോഷിക്കാൻ മാത്രം ഉണ്ടാക്കപ്പെട്ടവളാണ് സ്ത്രീ. പുരുഷനു വേണ്ടി പുരുഷനിൽ നിന്ന് പരമപുരുഷൻ ഉണ്ടാക്കിയ വസ്തു താമരപ്പൂവിതളും എള്ളിൻപൂവും തൊണ്ടിപ്പഴവും ആനത്തലയും ഒന്നും കൂട്ടിച്ചേർത്തിട്ടല്ല, ആണിന്റെ ഒരു എല്ലിൻ കഷണം ഊരിയെടുത്തു രൂപം മാറ്റി ജീവവായു ഊതിക്കയറ്റിയതേയുള്ളൂ. അതാ ഉണ്ടായിവന്നു ഒരു പെണ്ണ്. പുരുഷനു സ്വൈര്യം കൊടുക്കാത്ത സുഖസാമഗ്രിയായും വാചാലമായ പ്രലോഭന മായും.'' പുരുഷനിർമ്മിതമായ മൂല്യങ്ങളും നീതിയും നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷ ത്തിൽ സ്ത്രീ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണു വേണ്ടതെന്ന് കെ.സരസ്വതിയമ്മ വിശ്വസി ച്ചിരുന്നു. സ്ത്രീജീവിതത്തിന്റെ സമഗ്രത ആ കഥകളിൽ പ്രകടമാണ്.
Aതാമരപ്പൂവിതളിനെ
Bഎള്ളിൻ പൂവിനെ
Cതൊണ്ടിപ്പഴത്തെ
Dസ്ത്രീയെ
