Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു
  2. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു 
  3. കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു 

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    റെഗുലേറ്റിംഗ് ആക്ട് 1773 

    • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1773ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം.
    • കമ്പനിക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ഈ നിയമത്താൽ ബ്രിട്ടീഷ് പാർലമെന്റിന് സാധിച്ചു.
    • ഇന്ത്യയിൽ കേന്ദ്രീകൃത ഭരണത്തിന് ആരംഭം കുറിച്ചത് ഈ നിയമമാണ്.
    • ഈ നിയമപ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു.
    • ആദ്യത്തെ ഗവർണർ ജനറലായി നിയമിതനായത് വാറൻ ഹേസ്റിങ്സ് ആയിരുന്നു.
    • 1774ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമാകാൻ കാരണമായ നിയമമാണിത്.
    • കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് : സർ എലിജ ഇംപെ
    • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നതും റെഗുലേറ്റിംഗ് ആക്ട്  പ്രകാരം നിരോധിക്കപ്പെട്ടു.

    Related Questions:

    ..... ലെ ഭേദഗതി പ്രകാരം ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്.
    പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?
    മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?
    മോർഫിന്റെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?
    നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള എക്സൈസ് ഉദ്യോഗസ്ഥൻ ആരാണ്