Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ബ്രൗസർ അല്ലാത്തത് ഏതാണ് ?

Aഇന്റർനെറ്റ് എക്സ്പ്ലോറർ

Bയൂട്യൂബ്

Cനെറ്റ് സ്കേപ്പ് നാവിഗേറ്റർ

Dഗൂഗിൾ ക്രോം

Answer:

B. യൂട്യൂബ്

Read Explanation:

 വെബ് ബ്രൌസർ

  • ഒരു വെബ് താളിലോ, വെബ്സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ  ഇൻട്രാനെറ്റിലോ ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ പ്രയോഗം (ആപ്ലിക്കേഷൻ) ആണ്‌ വെബ് ബ്രൌസർ അഥവാ പര്യയനി. 
  • ഇൻറർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, നെറ്റ് സ്കേപ്പ് നാവിഗേറ്റർ, ഓപ്പറ, മോസില്ല, എപിക്  എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് പര്യയനികൾ.

യൂട്യൂബ്

  • ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്.
  • ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു.
  • 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്.

Related Questions:

Which of the following is a term associated with Internet Security?
താഴെ പറയുന്ന നെറ്റ്‌വർക് ഉപകരണങ്ങളിൽ പ്രോട്ടോക്കോൾ പരിവർത്തനത്തിന് കഴിവുള്ളത് ആർക്ക് ?
ആരാണ് WWW കണ്ടുപിടിച്ചത്?
In an e-mail bcc stands for :

ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?

  1. അയച്ചതും എന്നാൽ ഡെലിവർ ചെയ്യാത്തതുമായ ഇമെയിലുകളാണ് ഡ്രാഫ്റ്റുകൾ.
  2. ബിസിസി എന്നാൽ ബ്ലൈൻഡ് കാർബൺ കോപ്പി എന്നാണ്.
  3. ഒരു ഇമെയിലിന് ഡോക്യുമെന്റുകളും ചിത്രങ്ങളും പോലെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ ഉണ്ടാകാം.