Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചവത്സര പദ്ധതിയും അതിന്റെ ലക്ഷ്യവും തമ്മിൽ ശരിയായ പൊരുത്തമില്ലാത്തത് താഴെതന്നവയിൽ ഏതാണ്?

Aപത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Bഎട്ടാം പദ്ധതി - സാമ്പത്തിക പരിഷ്‌കാരങ്ങളും സ്ഥിരതയും

Cപന്ത്രണ്ടാം പദ്ധതി - വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Dഒമ്പതാം പദ്ധതി - സാമൂഹിക നീതിയും സമത്വവും ഉള്ള വളർച്ച

Answer:

A. പത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Read Explanation:

പഞ്ചവത്സര പദ്ധതിയും കാലയളവും അതിന്റെ ലക്ഷ്യങ്ങളും

  • ഒന്നാം പഞ്ചവത്സരപദ്ധതി - 1951-1956 - കാർഷികമേഖലയുടെ സമഗ്രവികസനം

  • രണ്ടാം പഞ്ചവത്സരപദ്ധതി - 1956-1961- വ്യാവസായിക വികസനം

  • മൂന്നാം പഞ്ചവത്സരപദ്ധതി - 1961-1966 - ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത

  • നാലാം പഞ്ചവത്സരപദ്ധതി - 1969-1974 - സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം

  • അഞ്ചാം പഞ്ചവത്സരപദ്ധതി - 1974-1979 - ദാരിദ്ര്യ നിർമാർജനം

  • ആറാം പഞ്ചവത്സരപദ്ധതി - 1980-1985 - കാർഷിക-വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു.

  • ഏഴാം പഞ്ചവത്സരപദ്ധതി - 1985-1990 - ആധുനികവത്കരണം - തൊഴിലവസരങ്ങളുടെ വർധനവ്

  • എട്ടാം പഞ്ചവത്സരപദ്ധതി - 1992-1997 - സാമ്പത്തിക പരിഷ്‌കാരങ്ങളും സ്ഥിരതയും

  • ഒൻപതാം പഞ്ചവത്സരപദ്ധതി - 1997-2002 - സാമൂഹിക നീതിയും സമത്വവും ഉള്ള വളർച്ച

  • പത്താം പഞ്ചവത്സരപദ്ധതി - 2002-2007 - മൂലധന നിക്ഷേപം വർധിപ്പിക്കുക

  • പതിനൊന്നാം പഞ്ചവത്സരപദ്ധതി - 2007-2012 - മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം

  • പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - 2012-2017 - വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

പത്താം പഞ്ചവത്സരപദ്ധതി - 2002-2007 -ലക്ഷ്യങ്ങൾ

  • വിദ്യാഭ്യാസം - തൊഴിൽ വേതനം എന്നിവയിലെ ലിംഗ വിവേചനം കുറയ്ക്കുക

  • മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുക

  • സാക്ഷരതാ നിലവാരം ഉയർത്തുക

  • ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

  • ജലസ്രോതസ്സുകൾ നവീകരിക്കുക


Related Questions:

The Five-Year Plans in India were based on the model of which economist?

ശരിയായ പ്രസ്താവന ഏത് ?

  1. നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധി ആയിരിന്നു പ്രധാനമന്ത്രി.
  2. 5.6% വളർച്ച ലക്ഷ്യം വച്ച നാലാം പ‍‍ഞ്ചവത്സര പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.

    പഞ്ചവല്സരപദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏത് ?

    1. GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.

    2. സമ്പദ് വ്യവസ്ഥയുടെ നവീകരണം എന്നാൽ ഇറക്കുമതിയിലുള്ള വർദ്ധനവാണ്.

    3. വീക്ഷണഗതിയിലുണ്ടാകുന്ന മാറ്റമാണ് സ്വാശ്രയത്വം.

    4. നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.

    University Grand Commission (UGC) started during _____ Five Year Plan.
    Which statement depicts the best definition of sustainable development?