Challenger App

No.1 PSC Learning App

1M+ Downloads
താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aഅക്ഷാംശീയസ്ഥാനം

Bസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

Cകരയും, കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത്

Dഅന്തരീക്ഷമർദം

Answer:

D. അന്തരീക്ഷമർദം

Read Explanation:

താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. അക്ഷാംശീയസ്ഥാനം

  2. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

  3. കരയും, കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത്

  4. സമുദ്രത്തിൽ നിന്നുള്ള അകലം

  5. സമുദ്രജലപ്രവാഹങ്ങൾ

  6. ഭൂപ്രകൃതി

  • അന്തരീക്ഷമർദം ദിനാന്തരീക്ഷഘടകങ്ങളിൽ പെട്ടതാണ്.


Related Questions:

താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?
ഭൗമോപരിതലത്തിൽ എത്തുന്ന സൗരകിരണത്തിന്റെ അളവിനെ പറയുന്ന പേരെന്ത്?

ചുവടെ നല്കിയിരിക്കുന്നവയിൽ 'സ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങൾ.
  2. നിരന്തരവാതങ്ങൾ, ആഗോളവാതങ്ങൾ എന്നീ പേരുകളിലും സ്ഥിരവാതങ്ങൾ അറിയപ്പെടുന്നു.
  3. ആഗോളമർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകൾ വീശുന്നത്.

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മിതോഷ്ണമേഖല ചക്രവാതങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും, ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് മിതോഷ്ണമേഖല ചക്രവാതങ്ങൾ ജന്മമെടുക്കുന്നത്.
    2. ഉഷ്ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് മിതോഷ്ണ ചക്രവാതങ്ങളുടെ വ്യാപ്തി കൂടുതലാണ്
    3. മിതോഷ്ണ ചക്രവാതങ്ങൾ വിനാശകാരികളല്ല.

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'ബാരോമീറ്ററു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. അന്തരീക്ഷമർദം അളക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
      2. മെർക്കുറി ബാരോമീറ്റർ, അനിറോയിഡ്‌ ബാരോമീറ്റർ തുടങ്ങി വിവിധതരം ബാരോമീറ്ററുകളുണ്ട്.
      3. അന്തരീക്ഷമർദം രേഖപ്പെടുത്തുന്നത് സാധാരണ മില്ലിബാർ (mb), ഹെക്ടോപാസ്‌ക്കൽ (hpa) എന്നീ ഏകകങ്ങളിലാണ്.
      4. ഭൗമോപരിതല ശരാശരി മർദം 1013.2 mb അഥവാ hpa ആണ്.