Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ മിതോഷ്ണമേഖല ചക്രവാതങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും, ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് മിതോഷ്ണമേഖല ചക്രവാതങ്ങൾ ജന്മമെടുക്കുന്നത്.
  2. ഉഷ്ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് മിതോഷ്ണ ചക്രവാതങ്ങളുടെ വ്യാപ്തി കൂടുതലാണ്
  3. മിതോഷ്ണ ചക്രവാതങ്ങൾ വിനാശകാരികളല്ല.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    മിതോഷ്ണമേഖല ചക്രവാതങ്ങൾ

    • മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും, ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് മിതോഷ്ണമേഖല ചക്രവാതങ്ങൾ ജന്മമെടുക്കുന്നത്.

    • ഉഷ്ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് മിതോഷ്ണ ചക്രവാതങ്ങളുടെ വ്യാപ്തി കൂടുതലാണ്.

    • എങ്കിലും മിതോഷ്ണ ചക്രവാതങ്ങൾ വിനാശകാരികളല്ല.

    • ഉഷ്ണമേഖലാചക്രവാതങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ന്യൂനമർദവ്യവസ്ഥകൾക്ക്, വൻകരകൾക്ക് മുകളിലൂടെ നീങ്ങാൻ കഴിയുന്നു.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ അക്ഷാംശീയസ്ഥാനം താപവിതരണത്തെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. സൂര്യപ്രകാശം ഏറെക്കുറെ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിൽ താപനില വളരെ കൂടുതലായിരിക്കും.
    2. ഭൂമിയ്ക്ക് ഗോളാകൃതിയായതിനാൽ മധ്യരേഖയിൽ നിന്നും ധ്രുവങ്ങളോടടുക്കുമ്പോൾ സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നു
    3. സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നത് കാരണം ഇരുധ്രുവങ്ങളോട് അടുക്കുമ്പോൾ താപനില ക്രമേണ കുറഞ്ഞുവരുന്നു.
      ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്ന താപസന്തുലനപ്രക്രിയയെ പറയുന്ന പേര് ?

      ചുവടെ നല്കിയിരിക്കുന്നവയിൽ 'സ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങൾ.
      2. നിരന്തരവാതങ്ങൾ, ആഗോളവാതങ്ങൾ എന്നീ പേരുകളിലും സ്ഥിരവാതങ്ങൾ അറിയപ്പെടുന്നു.
      3. ആഗോളമർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകൾ വീശുന്നത്.

        ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പ്രാദേശികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ താപ-മർദ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ
        2. പ്രാദേശികവാതങ്ങളിലേറെയും കാലികമാണ്
        3. പ്രാദേശിക നാമങ്ങളിലാണ് ഈ കാറ്റുകൾ അറിയപ്പെടുന്നത്
          ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?