Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത് ?

Aസഹകരണ ഫെഡറലിസം വളർത്താൻ

Bകേന്ദ്ര തലത്തിൽ വിശ്വസനീയമായ പദ്ധതികൾ രൂപീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക

Cതന്ത്രപരവും ദീർഘകാലവുമായ നയവും പ്രോഗ്രാം ചട്ടക്കൂടുകളും സംരംഭങ്ങളും രൂപപ്പെടുത്തുന്നതിന്

Dഅറിവ്, നവീകരണം, സംരംഭക പിന്തുണ സംവിധാനം എന്നിവ സൃഷ്ടിക്കാൻ

Answer:

B. കേന്ദ്ര തലത്തിൽ വിശ്വസനീയമായ പദ്ധതികൾ രൂപീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക

Read Explanation:

നീതി ആയോഗിന്റെ 10 പ്രഖ്യാപിത ലക്ഷ്യങ്ങൾ

  1.  സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സഹകരണ- ഫെഡറൽ മനോഭാവം വളർത്തുക

  2. ഗ്രാമങ്ങളിൽ അനുയോജ്യമായ പദ്ധതികൾ രൂപവത്കരിക്കുക. മേൽത്തട്ടിൽ വച്ച് കൂട്ടിച്ചേർക്കുക

  3. സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക

  4. ദേശീയസുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തിയുള്ള സാമ്പത്തിക പരിപാടികൾ ആസൂത്രണം ചെയ്യുക

  5. നവീന ആശയങ്ങൾക്കു ക്രീയാത്മക പ്രോത്സാഹനം നൽകുക

  6. വിവിധ വിഷയങ്ങളിലെ ദേശീയ-അന്തർദേശീയ പങ്കാളിത്തം ഉറപ്പുവരുത്തുക

  7. അറിവ്, വിജ്ഞാനം, നവീന ആശയങ്ങൾ,  സംരംഭങ്ങൾ തുടങ്ങിയവയെ പിന്തുണയ്ക്കാൻ സ്ഥിരം സംവിധാനം രൂപവത്കരിക്കുക

  8. വ്യത്യസ്ത മേഖലകൾ തമ്മിലും വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി വേദിയൊരുക്കുക

  9. ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഗവേഷണ സംരംഭം ഒരുക്കുക

  10.  സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക  ഊന്നൽ നൽകുക

NITI ആയോഗിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും നാല് പ്രധാന തലങ്ങളായി തിരിക്കാം:

  • പോളിസി ആൻഡ് പ്രോഗ്രാം ഫ്രെയിം വർക്ക് രൂപീകരണം
  • കോപ്പറേറ്റീവ് ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നു
  • പദ്ധതികളുടെ മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ നടത്തുന്നു
  • തിങ്ക് ടാങ്ക്, നോളജ് ആൻഡ് ഇന്നൊവേഷൻ ഹബ്  എന്നീ നിലയിൽ സർക്കാരിന് ഉപദേശങ്ങൾ നൽകുന്നു

 


Related Questions:

ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?
നീതി ആയോഗിൻ്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ്?
നിതി ആയോഗിൻ്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ ആളുകളുടെ അനുപാതം
വാദം (എ) : നീതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു. കാരണം (ആർ) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.
2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത് ?