Challenger App

No.1 PSC Learning App

1M+ Downloads
ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?

Aപൈൻ

Bറോസ്‌വുഡ്

Cഈട്ടി

Dതേക്ക്

Answer:

A. പൈൻ

Read Explanation:

  • ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങൾ (Humid Tropical Forests), അഥവാ ഉഷ്ണമേഖലാ മഴക്കാടുകൾ (Tropical Rainforests), ലോകത്തിലെ ഏറ്റവും ഉയർന്ന ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥകളാണ്.

  • വർഷം മുഴുവനും ഉയർന്ന താപനിലയും ധാരാളം മഴയും ഈർപ്പവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകൾ.

  • വർഷം മുഴുവനും ഇല പൊഴിയാത്ത, വളരെ ഉയരം കൂടിയ (40 മുതൽ 60 മീറ്റർ വരെ) മരങ്ങളാണ് ഈ വനങ്ങളുടെ പ്രധാന പ്രത്യേകത.

ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ

  • റോസ്‌വുഡ്

  • ഈട്ടി

  • തേക്ക്

  • ചൂരൽ

  • മുള Bamboo

  • പന്നൽച്ചെടികൾ

  • പൈൻ തണുത്ത കാലാവസ്ഥാപ്രദേശത്ത് വളരുന്ന സസ്യമാണ്


Related Questions:

മലയാളത്തിൽ പാലൻ ചീര എന്നറിയപ്പെടുന്ന കിഴങ്ങ് വർഗ്ഗ സസ്യം ഏത് ?
ഉപദ്വീപീയ ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന നൈസർഗിക സസ്യജാലം ഏത് ?
Name the group of plants that thrive in ice covered arctic and polar areas:
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ?
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ?