App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവകം C''യുടെ പ്രസ്താവന അല്ലാത്തത് ഏത് ?

Aപാൽ, മുട്ട എന്നിവയിൽ കാണുന്നു.

Bആന്റി ക്യാൻസർ വൈറ്റമിൻ.

Cയുവത്വം നിലനിർത്തുന്നു.

Dരോഗപ്രതിരോധ ശേഷി, മോണയുടെ ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു.

Answer:

A. പാൽ, മുട്ട എന്നിവയിൽ കാണുന്നു.

Read Explanation:

ജീവകം സി 

  • ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് 
  • പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു 
  • പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം 
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം 
  • പഴങ്ങളും പച്ചക്കറികളും  വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം 
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം 
  • രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ  എന്നെല്ലാം അറിയപ്പെടുന്നു 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം 
  • ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം 
  • മോണയിലെ രക്തസ്രാവം ഈ ജീവകത്തിന്റെ അഭാവം മൂലമാണ് 
  • ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി 

Related Questions:

സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയ വർഷം ഏത് ?
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?
രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?
അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?