App Logo

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതി സംഘാടനത്തിന്റെ സമീപനമല്ലാത്തത് ഏത് ?

Aയൂണിറ്റ് സമീപനം

Bചരിത്ര സമീപനം

Cടോപിക്കൽ സമീപനം

Dസ്പൈറൽ സമീപനം

Answer:

B. ചരിത്ര സമീപനം

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി

  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി

  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

പാഠ്യപദ്ധതി രൂപീകരണത്തിന്റെ ഘട്ടങ്ങൾ

  1. പാഠ്യപദ്ധതിയുടെ വിവിധ ഘടകങ്ങളെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിച്ചു. (കുട്ടി, അധ്യാപിക, രക്ഷിതാവ്, പഠനരീതി, തന്ത്രങ്ങൾ, പഠനസാമഗ്രി, മൂല്യനിർണയം)

  2. വിവിധ വിഷയസമീപനങ്ങൾ രൂപപ്പെടുത്തി. (ഉദ്ഗ്രഥനം, ഭാഷാപഠനം, ഗണിതപഠനം, പരിസ്ഥിതി പഠനം, ഇംഗ്ലീഷ് പഠനം, കലാ കായികപ്രവൃത്തി പരിചയം) 

  3. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾക്കും സ്പഷ്ടീകരണത്തിനും പകരം ഉള്ളടക്കം, പ്രക്രിയ, പഠനരീതി എന്നിവ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി പ്രസ്താവനകൾ രൂപീകരിച്ചു.

  • പ്രൈമറിതലത്തിൽ സമസ്തമേഖലയിലും ഗുണാത്മകമാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ 1997 - ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് കഴിഞ്ഞതായി വിലയിരുത്തപ്പെടുന്നു.


Related Questions:

പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
ബെഞ്ചമിൻ ബ്ലൂമിൻറെ ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗ വിവരണ പട്ടിക അനുസരിച്ച് ആസ്വാദനം, താല്പര്യം, മനോഭാവം, മൂല്യം എന്നിവ ഏതു വികസന മേഖലയിൽ പെടുന്നവയാണ്?
നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
അധ്യാപകൻ കുട്ടികളോട് അവരുടെ നോട്ട് ബുക്കിൽ 4 ത്രികോണങ്ങൾ വരയ്ക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഓരോ - ത്രികോണത്തിന്റേയും കോണളവുകൾ അളന്ന് അവയുടെ തുക കാണാൻ പറഞ്ഞു. ഓരോ ത്രികോണത്തിന്റേയും കോണുകളുടെ തുക 180° എന്നാണ് കിട്ടിയത്. ഇതിൽ നിന്ന്അവർ കണ്ടെത്തിയത് - ഒരു ത്രികോണത്തിന്റെ കോണുകളുടെ അളവുകളുടെ തുക 180 ആയിരിക്കും' എന്നാണ്. ഇവിടെ ഉപയോഗിച്ച രീതി :
According to bloom's taxonomy of educational objectives, the lowest level of cognitive domain is:-