App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അഭിരുചി ശോധകങ്ങളിൽ പെടാത്തത് ?

Aസാമാന്യ അഭിരുചി ശോധകങ്ങൾ

Bവിശേഷ അഭിരുചി ശോധകങ്ങൾ

Cകായികക്ഷമത അഭിരുചി ശോധകങ്ങൾ

Dവ്യക്തിത്വ സവിശേഷാഭിരുചി ശോധകങ്ങൾ

Answer:

D. വ്യക്തിത്വ സവിശേഷാഭിരുചി ശോധകങ്ങൾ

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചിശോധകങ്ങൾ (Manual Dexterity Aptitude Test)

സാമാന്യാഭിരുചി ശോധകങ്ങൾ

ഇവയിൽ 2 ടെസ്റ്റ് ബാറ്ററികൾ ഉണ്ട്.

  1. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 
  2. ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) 

ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 

  • സാമാന്യ യുക്തിചിന്തനശേഷി / General Reasoning -G
  • ഭാഷാഭിരുചി / Verbal Aptitude 
  • സാംഖ്യാഭിരുചി / Number Aptitude
  • സ്ഥലപരിമിതിയെ സംബന്ധിച്ച അഭിരുചി / Spatial Aptitude-S
  • രൂപപ്രത്യക്ഷണം / Form Perception 
  • ക്ലറിക്കൽ പ്രത്യക്ഷണം / Clerical Perception 
  • പേശികളുടെ ഒത്തിണക്കം / Motor 
  • അംഗുലീക്ഷമത / Finger Dexterity 
  • കായികക്ഷമത / Manual Dexterity

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)

  • U.S.Aലെ സൈക്കോളജിക്കൽ കോർപറേഷനാണ് ഇത് വികസിപ്പിച്ചത്.
  • ഭാഷാപര യുക്തിചിന്തനം / Verbal Reasoning -VR 
  • സംഖ്യാശേഷി / Numerical Ability -NA 
  • ഗുണാത്മക യുക്തിചിന്തനം / Abstract Reasoning -AR 
  • സ്ഥലപരിമിതി ബന്ധങ്ങൾ / Space Relation -SR 
  • യാന്ത്രിക യുക്തിചിന്തനം / Mechanical Reasoning -MR 
  • ക്ലറിക്കൽ വേഗതയും കൃത്യതയും / Clerical Speed and Accuracy -SA 
  • ഭാഷാപ്രയോഗം/  Language Usage -spelling - LUS
  • ഭാഷാപ്രയോഗം-വ്യാകരണം / Language Usage -Grammar -LUG 

സവിശേഷാഭിരുചി ശോധകങ്ങൾ 

  • യാന്ത്രികാഭിരുചി ശോധകം / Mechanical Aptitude Test 
  • ക്ലറിക്കൽ അഭിരുചി ശോധകം
  • സൗന്ദര്യാസ്വാദനശേഷി ശോധകം 
  • സംഗീതാഭിരുചി ശോധകം

കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

  • വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ് 
  • വിരലും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം ശാരീരിക സ്ഥൈര്യം എന്നിവ ഉൾപ്പെടുന്നു
    • മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് 
    • ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്

Related Questions:

"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?
കാഴ്ചക്കുറവുള്ള കുട്ടികൾക്കായി വായനാകാർഡുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
പഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതി കാണിക്കുന്ന പഠന വക്രം ?
The term regression was first used by .....
അബ്രഹാം മാസ്ലോയുടെ ആവശ്യകതാ ശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യം ?