Question:

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

Aമക്കൾ

Bആശാരിമാർ

Cജനങ്ങൾ

Dബന്ധുക്കൾ

Answer:

B. ആശാരിമാർ

Explanation:

  • ബഹുവചനം മൂന്നുതരം .
  1. സലിംഗബഹുവചനം 
  2. അലിംഗബഹുവചനം 
  3. പൂജക ബഹുവചനം 
  • സലിംഗബഹുവചനം  - പുല്ലിംഗം,സ്ത്രീലിംഗം,നപുംസക ലിംഗം എന്നിവയിലേതെങ്കിലുമൊന്നിന്റെ ബഹുത്വത്തെ കാണിക്കുന്നത്.
  • ഉദാ -ആണുങ്ങൾ ,ഗായികമാർ,വേലക്കാരികൾ ,ഭാര്യമാർ ,ആശാരിമാർ .
  • അലിംഗബഹുവചനം  -പുല്ലിംഗവും സ്ത്രീലിംഗവും ചേർന്നത് .അവയ്ക്കു പൊതുവെയുള്ള ബഹുത്വം കാണിക്കുന്നത് .
  • ഉദാ-മനുഷ്യൻ,ആളുകൾ ,മക്കൾ ,ബന്ധുക്കൾ.
  • പൂജക ബഹുവചനം  -ബഹുമാനം സൂചിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ആദരവുകാട്ടിപ്പറയുന്ന ബഹുവചന രൂപം .
  • ഉദാ-ഗുരുക്കൾ ,അവർകൾ ,രാജാക്കൾ ,ന്യായാധിപർ .

Related Questions:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?

ഇവയിൽ സ്ത്രീലിംഗ ബഹുവചനം അല്ലാത്തത് ഏത്?

അലിംഗബഹുവചനത്തിനുദാഹരണം ഏത് ?

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?