App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aസജ്ജീകരണം

Bപ്രകാശനം

Cവിലയിരുത്തൽ

Dസംവാദാത്മക പഠനം

Answer:

D. സംവാദാത്മക പഠനം

Read Explanation:

സർഗ്ഗാത്മകത (Creativity)

പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

 

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല


സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)


സർഗാത്മകതയുടെ ഘട്ടങ്ങൾ

  1. സജ്ജീകരണം (Preparation)
  2. ഉദ്ഭവനം/അടയിരിക്കൽ (Incubation)
  3. പ്രകാശനം (Illumination)
  4. പുനഃപരിശോധന/വിലയിരുത്തൽ (Verification)


സർഗാത്മകതയുടെ മാപനം

  • മിനസോട്ട ടെസ്റ്റ് ഓഫ് ക്രീയേറ്റീവ് തിങ്കിങ്
  • ഗിൽഫോഡ് ഡൈവർജന്റ് തിങ്കിങ് ഇൻസ്ട്രമെന്റ്
  • വല്ലാഷ് ആൻഡ് കോഗൻ ക്രീയേറ്റീവ് ഇൻസ്ട്രമെന്റ്സ്
  • ടോറെൻസ് ടെസ്റ്റ് ഓഫ് ക്രീയേറ്റീവ്
  • ബേക്കർ മെഥിസ് ടെസ്റ്റ് ഓഫ് ക്രിയേറ്റീവ് തിങ്കിങ്

Related Questions:

ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
പ്രായോഗികതവാദിയായ ജോൺ ഡ്യൂയിയുടെ അഭിപ്രായത്തിൽ ജീവിച്ചു പഠിക്കുക എന്ന ആശയം ഏറ്റവും കൂടുതൽ പ്രാവർത്തികമാക്കുന്ന പഠന സന്ദർഭം ?
കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?
സിന്തറ്റിക് സ്ട്രക്ചർ ആരുടെ പുസ്തകമാണ് ?
പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് വരുത്തുന്ന തെറ്റുകൾ പഠിതാവ് തിരുത്തിയാണ് പഠനം നടക്കുന്നതെന്നും പ്രസ്താവിച്ചത് ആരാണ് ?