Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?

Aപേടിസ്വപ്നങ്ങൾ

Bകൈമുദ്രകൾ

Cനിഴലുറങ്ങുന്ന വഴികൾ

Dഅടയാളങ്ങൾ

Answer:

C. നിഴലുറങ്ങുന്ന വഴികൾ

Read Explanation:

എഴുത്തച്ഛൻ പുരസ്കാരം

  • സാഹിത്യ രംഗത്തെ  സമഗ്രസംഭാവനയ്ക്ക്  കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്കാരം 
  • അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു ജേതാവിന് നൽകുന്നത് 
  • 1993 മുതലാണ് പുരസ്കാരം നൽകിവരുന്നത് 

സേതു

  • പ്രശസ്ത മലയാളസാഹിത്യകാരൻ 
  • കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, മലയാറ്റൂർ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് 
  • 2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചു 
  • 2012ൽ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു.
  • സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം

സേതുവിന്റെ  പ്രധാന  കൃതികൾ

  • പാണ്ഡവപുരം
  • നവഗ്രഹങ്ങളുടെ തടവറ
  • വനവാസം
  • വിളയാട്ടം
  • ഏഴാം പക്കം
  • മറുപിറവി
  • ഞങ്ങൾ അടിമകൾ
  • കിരാതം
  • താളിയോല
  • കൈമുദ്രകൾ
  • കൈയൊപ്പും കൈവഴികളും
  • നിയോഗം
  • അറിയാത്ത വഴികൾ
  • പേടിസ്വപ്നങ്ങൾ
  • ആലിയ
  • അടയാളങ്ങൾ

NB:പി. വത്സല രചിച്ച നോവലാണ് നിഴലുറങ്ങുന്ന വഴികൾ


Related Questions:

'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?
Who won the 52nd Odakuzzal award?

നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

 

When did the Kerala Grandhasala Sangham come into existence by incorporating the libraries of Travancore, Cochin and Malabar?
Which place is known for Bharateshwara Temple in Kerala ?