App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി ചോക്കിങ് ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?

Aകൈകൾ തൊണ്ടയോട് ചേർത്തു പിടിച്ചിരിക്കുക അല്ലെങ്കിൽ തൊണ്ട ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിക്കുക

Bശ്വാസം എടുക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുക

Cത്വക്കിന്റെ നിറം ചാരം (grey ) അല്ലെങ്കിൽ നീല (blue ) നിറമാകുക

Dകൈകാലുകളിൽ നീർക്കെട്ട് പ്രകടമാക്കുക

Answer:

D. കൈകാലുകളിൽ നീർക്കെട്ട് പ്രകടമാക്കുക

Read Explanation:

ശ്വാസനാളത്തിൽ പുറമേ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് ശ്വാസനാള തടസ്സം (CHOKING)

ചോക്കിങ് ലക്ഷണങ്ങൾ 

  • കൈകൾ തൊണ്ടയോട് ചേർത്തു പിടിച്ചിരിക്കുക അല്ലെങ്കിൽ തൊണ്ട ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിക്കുക
  • ശ്വാസം എടുക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുക
  • ത്വക്കിന്റെ നിറം ചാരം (grey ) അല്ലെങ്കിൽ നീല (blue ) നിറമാകുക
  • രോഗി അബോധാവസ്ഥയിൽ ആവുക

അന്യ പദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാൽ നൽകുന്ന പ്രഥമ ശുശ്രൂഷ - ഹെംലിക്  മെനുവർ


Related Questions:

ഖര പദാർത്ഥങ്ങളിലെ താപപ്രേഷണ രീതിയാണ് ?
ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?