Challenger App

No.1 PSC Learning App

1M+ Downloads
ഗദ്യഭാഗത്ത് അയ്യപ്പനെക്കുറിച്ച് ഉള്ള പരാമർശങ്ങളിൽ പെടാത്തത് ഏത് ?

സമയം തെറ്റാതെ കുന്നിൻ ചെരുവിൽ കണ്ണാന്തളിപ്പൂക്കൾ വിടർന്നുകൊള്ളും. പക്ഷേ, വടക്കേ പാടത്തോ തോണിക്കടവിലോ, രണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ ? എല്ലാ വർഷവും ഈ ഉത്‌കണ്ഠയുണ്ട്. പുന്നെല്ലരിയുടെ ചോറ് സ്വ‌പ്നം കണ്ടുകൊണ്ട് വയൽവരമ്പിൽ നിന്ന കതിരുവച്ച് ഞങ്ങൾ കുട്ടികളും മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ചെമ്പൻ, ചീര, തവളക്കണ്ണൻ - ഓരോ വിത്തിൻ്റേയും മൂപ്പിനെപ്പറ്റി ഞങ്ങൾക്കും അറിയാമായിരുന്നു. അമ്മയും കുട്ടമ്മാവനും ശരിവച്ചാൽ കൂടി, കൊയ്ത്തിൽ കൃഷിപ്പണിക്കാരൻ അയ്യപ്പൻ സമ്മതിച്ചുവെന്നു വരില്ല. ഒരാഴ്‌ചകൂടി വിളയട്ടെ എന്ന് അയ്യപ്പൻ വിധിച്ചാൽ ആർക്കും എതിരു പറയാനാവില്ല. അടയ്ക്കയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ഞങ്ങൾ കുട്ടികൾക്കറിയാമായിരുന്നു. ഓണത്തിന് തൊട്ടു മുമ്പുള്ള പാലത്തറച്ചന്തയിൽ നിന്നു സമൃദ്ധമായി 'കോളൂ' കൊണ്ടുവരണമെങ്കിൽ ചാലിശ്ശേരിയിൽ അടയ്ക്ക വിറ്റു വരുമ്പോൾ നൂറിൻ്റെ നോട്ടുണ്ടാവണം. 43 ലെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം ഇടയ്ക്കിടെ മഹാളി കമുകിൻ തോട്ടങ്ങളെ ആക്രമിച്ചിരുന്നു. ഓണക്കാലത്ത് പുന്നയൂർക്കുളത്തേയ്ക്കു ഞങ്ങളെ ക്ഷണിക്കാറുണ്ട്. പോവാറില്ല. ഓണം തറവാട്ടിലാവണം. അവിടെ വിരുന്നുപാർക്കാൻ ഒരിക്കൽ അനുവാദം കിട്ടിയത് വേനലവധിക്കായിരുന്നു.

Aലേഖകന്റെ കുടുംബത്തിലെ കൃഷിപ്പണിക്കാരനായിരുന്നു.

Bകൃഷിപ്പണിയിൽ എപ്പോഴും അന്തിമ തീരുമാനം അയാളുടേതായിരുന്നു.

Cഅയാളുടെ തീരുമാനങ്ങൾക്ക് എല്ലാവരും എതിര് പറയുമായിരുന്നു.

Dകൊയ്ത്തിൻ്റെ സമയത്തെക്കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

Answer:

C. അയാളുടെ തീരുമാനങ്ങൾക്ക് എല്ലാവരും എതിര് പറയുമായിരുന്നു.

Read Explanation:

• അയ്യപ്പൻ ലേഖകന്റെ കുടുംബത്തിലെ കൃഷിപ്പണിക്കാരനായിരുന്നു. • കൃഷിപ്പണിയിൽ എപ്പോഴും അന്തിമ തീരുമാനം അയാളുടേതായിരുന്നു. • കൊയ്ത്തിൻ്റെ സമയത്തെക്കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.


Related Questions:

സന്മാർഗപഠനത്തെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായമെന്ത് ?
പഴയ അലങ്കാരങ്ങളുടെ സ്ഥാനത്തുനിന്ന് പുതിയ കാവ്യകല്പനകളുടെ ലോക വരുമ്പോൾ ഉണ്ടായമാറ്റമെന്ത് ?
കെ. ആർ. മീരയ്ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത നോവൽ ഏത് ?
പ്രഭാതോദയത്തിൽ നക്ഷത്രങ്ങളെപ്പോലെ മായണം എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത് ?
ഗാന്ധിജിയുടെ വൈശിഷ്ട്യത്തിനു മുന്നിൽ ഭരണാധികാരികൾക്ക് അടിയറ വയ്ക്കേണ്ടി വന്നതെന്ത് ?