Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഗാന്ധിജി മുന്നോട്ടുവെച്ച നയി താലിം (നൂതന വിദ്യാഭ്യാസം ) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത് ?

  1. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
  2. വിദ്യാഭ്യാസം ഉൽപ്പാദന ക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം
  3. 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം
  4. വിദ്യാഭ്യാസം മാതൃ ഭാഷയിലാവണം

    A1 മാത്രം

    B3, 4

    C1, 2 എന്നിവ

    Dഎല്ലാം

    Answer:

    A. 1 മാത്രം

    Read Explanation:

    നയി താലിം (Nai Talim)

    • വിദ്യാഭ്യാസവും ജോലിയും വെവ്വേറെയല്ലെന്ന് പ്രസ്താവിക്കുന്ന ഒരു തത്വമാണ് ‘നയി താലിം’ അഥവാ അടിസ്ഥാന വിദ്യാഭ്യാസം.

    • ഈ അധ്യാപനശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധി ഇതേ പേരിൽ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രോത്സാഹിപ്പിച്ചു.

    • 'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ് ‘നയി താലിം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

    • INC യുടെ 1937-ലെ വാർദ്ധാ സമ്മേളനം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.

    • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: വിദ്യാഭ്യാസം ഉൽപ്പാദനക്ഷമമായ ഏതെങ്കിലും കരകൗശല വേലയുമായോ തൊഴിലുമായോ (Craft-centered) ബന്ധിപ്പിക്കണം.

    • സൗജന്യ വിദ്യാഭ്യാസം: 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.

    • മാതൃഭാഷാ മാധ്യമം: വിദ്യാഭ്യാസം നൽകേണ്ടത് കുട്ടിയുടെ മാതൃഭാഷയിലായിരിക്കണം.

     

    • മഹാത്മാഗാന്ധി പാശ്ചാത്യ വിദ്യാഭ്യാസ രീതികൾക്ക് പൂർണ്ണമായും എതിരായിരുന്നു. അത് ഭാരതീയരിൽ ഒരുതരം അടിമത്ത മനോഭാവവും അപകർഷതാബോധവും ഉണ്ടാക്കുമെന്നും, മാതൃസംസ്കാരത്തിൽ നിന്ന് അവരെ അകറ്റുമെന്നും അദ്ദേഹം വിശ്വസിച്ചു.


    Related Questions:

    ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതി ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?
    വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?
    Screenshot 2024-11-11 at 6.45.44 PM.png

    പട്ടികയിൽ കാണിച്ചിരിക്കുന്ന കാലയളവിലുടനീളം വിദ്യാഭ്യാസത്തിന്റെ മധ്യനിരയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും താഴ്ന്നതും ഉയർന്നതുമായ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ഉയർന്ന തൊഴിലവസരങ്ങളുണ്ട്. 2018-നും 2021-നും ഇടയിൽ, എല്ലാ ഗ്രൂപ്പുകൾക്കും തൊഴിൽ വർധിച്ചു. എന്നാൽ മിക്കവരും മധ്യനിര വിദ്യാഭ്യാസമുള്ളവർക്കാണ്. ഈ കാലയളവിലെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയുടെ വിക്ഷണത്തിൽ, വർദ്ധനവ് ഏറ്റവും നന്നായി വിശദികരിക്കുന്നത് എന്താണ്?

    കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്

    Which of the following documents on education of British India contains the statement:

    "We must at present do our best to form a class who may be interpreters between us and the millions whom we govern - a class of persons, Indians in blood and colour, but English in taste, opinions, in morals and in intellect..."