Challenger App

No.1 PSC Learning App

1M+ Downloads

ഇൻഫ്രാറെഡ് കിരണങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം?

  1. ടി വി റിമോട്ടിൽ ഉപയോഗിക്കുന്നു 

  2. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നു  

  3. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നു   

  4. സൂര്യാഘാതം ഉണ്ടാവാൻ കാരണമാകുന്നു

A1 & 4

B2 & 3

C1, 2 & 3

Dഇവയെല്ലാം

Answer:

C. 1, 2 & 3

Read Explanation:

ഇൻഫ്രാറെഡ് കിരണങ്ങൾ 

  • കണ്ടെത്തിയത് - വില്ല്യം ഹെർഷെൽ  
  • 'സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ 'എന്നറിയപ്പെടുന്നു 
  • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ 
  • വിസരണം കുറവായത് കൊണ്ടാണ് വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത് 
  • ടി. വി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം 
  • രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം 
  • ഇൻഫ്രാറെഡ് കിരണങ്ങൾക്ക് ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടുതലാണ് 

Related Questions:

സോളാർ എനർജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?
The phenomenon of scattering of light by the colloidal particles is known as
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?

m kg മാസുള്ള ഒരു വസ്തുവിനെ F ബലം പ്രയോഗിച്ചുകൊണ്ട് വലിച്ചുനീക്കുന്നുവെന്നിരിക്കട്ടെ . അപ്പോൾ ബലത്തിന്റെ ദിശയിൽ വസ്തുവിന് s സ്ഥാനാന്തരമുണ്ടായി. മേൽപ്പറഞ്ഞ പ്രവൃത്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇതൊരു പോസിറ്റീവ് പ്രവൃത്തിയാണ്
  2. ഇവിടെ ഘർഷണബലം ചെയ്യുന്നത് ഒരു നെഗറ്റീവ് പ്രവൃത്തിയാണ്
  3. ഈ പ്രവൃത്തിയിൽ വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ഗുരുത്വാകർഷണബലം മേലോട്ടാണ്
  4. ഗുരുത്വാകർഷണബലത്തിന്റെ ദിശ വസ്തുവിൽ സ്ഥാനാന്തരം ഉണ്ടാക്കുന്നു