App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?

Aമുൻവശത്ത് താഴെയും മുകളിലുമായി കാണപ്പെടുന്ന 8 പല്ലുകൾ

Bഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ

Cഅഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ

Dകോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ

Answer:

C. അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി കാണപ്പെടുന്ന 12 പല്ലുകൾ

Read Explanation:

ഉളിപ്പല്ല് (Incisor)

  • മുൻവശത്ത് താഴെയും മുകളിലുമായി 8 പല്ലുകൾ.
  • കടിച്ചു മുറിക്കാൻ സഹായിക്കുന്നു.

കോമ്പല്ല് (Canine):

  • ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 4 പല്ലുകൾ.
  • ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്നു.

അഗ്രചർവണകം (Premolar):

  • കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി 8 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

ചർവണകം (Molar):

  • അഗ്രചർവണകങ്ങളെ തുടർന്ന് മുകളിലും താഴെയുമായി 12 പല്ലുകൾ.
  • ചവച്ചരയ്ക്കാൻ സഹായിക്കുന്നു.

Related Questions:

ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

  1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
  2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

(കൂടിയ, കുറഞ്ഞ, മിതമായ)

താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
  2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
  3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
  4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?
അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?
പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?