Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

C. കൺകറൻറ്റ് ലിസ്റ്റ്

Read Explanation:

കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്തെങ്കിലും തർക്കമുണ്ടായാൽ, കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം നിലനിൽക്കും. ഇന്ത്യൻ ഭരണഘടനയിലെ ‘കൺകറൻറ്റ് ലിസ്റ്റ്’ എന്ന ആശയം ഓസ്‌ട്രേലിയയിലെ ഭരണഘടനയിൽ നിന്ന് പ്രജോദനമുൾക്കൊണ്ടതാണ്. കൺകറൻറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ : • വിദ്യാഭ്യാസം • ഇലക്ട്രിസിറ്റി • വനം • വന്യജീവി , പക്ഷി സംരക്ഷണം • ജനസംഖ്യ നിയന്ത്രണം , കുടുംബാസൂത്രണം • വില നിയന്ത്രണം • നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം • വിവാഹവും വിവാഹമോചനവും • ദത്തെടുക്കൽ • പിന്തുടർച്ച • ക്രിമിനൽ നിയമങ്ങൾ • ഫാക്ടറികൾ • ബോയ്‌ലറുകൾ • ട്രസ്റ്റ് , ട്രസ്റ്റീസ് • ട്രേഡ് യൂണിയനുകൾ


Related Questions:

കൺകറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്?
The concept of state list is borrowed from:
ഫാക്ടറികൾ , ട്രേഡ് യൂണിയനുകൾ എന്നിവയെ ഏതു ലിസ്റ്റിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് ?
ഭരണഘടനയിൽ സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ് ?
Under the Govt of India Act 1935, the Indian Federation worked through which kind of list?