Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശസ്ത്ര രീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?

Aപരികല്പന രൂപീകരിക്കുക -> പ്രശ്നം അനുഭവപ്പെടുക -> വിവര ശേഖരണം -> നിഗമനത്തിലെത്തുക

Bവിവര ശേഖരണം -> പരികല്പന രൂപീകരിക്കുക -> നിഗമനത്തിലെത്തുക -> പ്രശ്നം അനുഭവപ്പെടുക

Cപ്രശ്നം അനുഭവപ്പെടുക -> പരികല്പന രൂപീകരിക്കുക -> വിവര ശേഖരണം -> നിഗമനത്തിലെത്തുക

Dപ്രശ്നം അനുഭവപ്പെടുക -> വിവര ശേഖരണം -> പരികല്പന രൂപീകരിക്കുക ->നിഗമനത്തിലെത്തുക

Answer:

C. പ്രശ്നം അനുഭവപ്പെടുക -> പരികല്പന രൂപീകരിക്കുക -> വിവര ശേഖരണം -> നിഗമനത്തിലെത്തുക

Read Explanation:

ശാസ്ത്രീയ രീതി (Scientific Method)

ഒരു പ്രതിഭാസത്തെപ്പറ്റി അന്വേഷിക്കാനും പുതിയ അറിവുകൾ ആർജ്ജിക്കാനും മുന്നറിവുകളെ കൃത്യതയുള്ളതാക്കാനും പരസ്പരം കൂട്ടിച്ചേർക്കാനും വേണ്ട ഒരു കൂട്ടം ടെക്നിക്ക് ആണ് ശാസ്ത്രീയ രീതി.

ശാസ്ത്രീരീതിയുടെ ഘട്ടങ്ങൾ (Stages in scientific method) :-

  1. പ്രശ്നം അനുഭവപ്പെടുക 
    • ശാസ്ത്രീയ അന്വേഷണത്തിൻ്റെ  ആദ്യപടി പ്രശ്നം അനുഭവപ്പെടുക എന്നതാണ്.
    • ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴാണ് അന്വേഷണത്തിൻ്റെ ആവശ്യകത സൃഷ്ടിക്കപ്പെടുന്നത്.
  2. രികല്പന രൂപീകരിക്കുക 
    • ഒരു പ്രശ്നത്തെ മുൻനിർത്തിയുള്ള കൂടുതൽ യുക്തിഭദ്രവും ശാസ്ത്രീയവുമായ ഊഹം ആണ് പരികൽപന (Hypothesis).
  3. പരിഹരണ രീതി ആസൂത്രണം 
    • രൂപീകരിച്ച പരികല്പനയുടെ സാധുതാ പരിശോധനയാണ് ഈ ഘട്ടം. 
  4. നിർവഹണം
    • ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്തുക എന്നതാണ് ഈ ഘട്ടം.
    • പരികല്പനയുടെ സാധുത പരിശോധിക്കുന്നതിന് ആവശ്യമായ പരീക്ഷണ നിരീക്ഷണങ്ങൾ, വിവരശേഖരണം തൽസമയ രേഖപ്പെടുത്തൽ എന്നിവയാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  5. നിഗമനരൂപീകരണം 
    • നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ശേഖരിച്ച വിവരങ്ങൾ വിശകലനത്തിന് സഹായകരമായ രീതിയിൽ ചിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നു.
    • ദത്തങ്ങളുടെ പരസ്പരബന്ധം കണ്ടെത്തി ശാസ്ത്രീയ വിശകലനം നടത്തി നിഗമനങ്ങൾ രൂപീകരിക്കുന്നു.
  6. റിപ്പോർട്ടിംഗ് 
    • ശാസ്ത്രീയ രീതിയുടെ അനിവാര്യമായ ഘട്ടമാണ് റിപ്പോർട്ടിങ്.
    • അന്വേഷണ ത്തിൻറെ പ്രക്രിയയും കണ്ടെത്തലും ശാസ്ത്രീയമായി റിപ്പോർട്ട് ചെയ്യുന്നതിലൂടെ പഠിതാവിനെ ആശയവിനിമയശേഷി വികസിക്കുന്നു.

 


Related Questions:

പഠന പ്രക്രിയയിൽ കുട്ടികളുടെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ്?
Among these which one include ICT
What is the goal of the 'Content analysis' stage in pedagogical analysis?
കുട്ടികൾ ചലനാത്മകയുള്ളവരാണ് എന്ന് വിശ്വസിക്കുന്ന അധ്യാപകൻ ഒരുക്കുന്ന പഠനബോധന പ്രകിയയുടെ പ്രത്യേകതയിൽപ്പെടാത്തത്?
The approach emphasizes a single instance from a generalized theory is: