App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?

A1960 കളുടെ മധ്യം മുതൽ 1970 കളുടെ മധ്യം വരെ

B1970 കളുടെ മധ്യം മുതൽ 1980 കളുടെ മധ്യം വരെ

C1950 കളുടെ മധ്യം മുതൽ 1960 കളുടെ മധ്യംവരെ

Dഇവയൊന്നുമല്ല

Answer:

B. 1970 കളുടെ മധ്യം മുതൽ 1980 കളുടെ മധ്യം വരെ

Read Explanation:

ഇന്ത്യയിലെ ഹരിത വിപ്ലവം (Green Revolution):

ഇന്ത്യയുടെ കാർഷിക മേഖലയുടെ പുരോഗതിയും, ഭക്ഷ്യ സ്വയംപര്യാപ്തതയും, ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കിയ മാറ്റങ്ങളുടെ പരമ്പരയാണിത്  

  • 'ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്' : നോർമൻ ബോർലാഗ്
  • 'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്' : എം.എസ്. സ്വാമിനാഥൻ
  • 1960 മുതൽ 1970 വരെയുള്ള ഒന്നാം ഘട്ടത്തിലും, 1970 മുതൽ 1980 വരെയുള്ള രണ്ടാംഘട്ടത്തിലുമായിട്ടാണ് ഇന്ത്യയിലെ ഹരിത വിപ്ലവം നടപ്പിലാക്കിയത് 
  • ഇതിന്റെ ഭാഗമായി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി.
  • ഹരിത വിപ്ലവത്തിന്റെ ഒന്നാം ഘട്ടത്തിൽ ഈ പുതിയ കാർഷിക തന്ത്രം പഞ്ചാബ്, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു. 
  • അതുപോലെ ഉൽപാദന വർദ്ധനവ്, പ്രധാനമായും ഗോതമ്പിൽ മാത്രമായിരുന്നു.

ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടം (1970 ന്റെ പകുതി മുതൽ 1980 ന്റെ പകുതി വരെ):

  • ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളും, സാങ്കേതിക വിദ്യയും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കൂടുതൽ വൈവിധ്യമുള്ള വിളകൾക്ക് പ്രയോജനപ്പെടുകയും ചെയ്തു.
  • ഹരിതവിപ്ലവ സാങ്കേതിക വിദ്യയുടെ വ്യാപനം, ഇന്ത്യയെ ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തമാക്കി.

ഹരിതവിപ്ലവത്തിന്റെ പ്രധാന ഘടകങ്ങൾ:

  • അത്യുല്പാദന ശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുക.
  • രാസവളങ്ങളും, രാസ കീടനാശിനികളും ഉപയോഗിക്കുക. 
  • ട്രാക്ടർ, പമ്പ് സെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുക. 
  • ജലസേചന സൗകര്യം ഉണ്ടാക്കുക

Related Questions:

ഹരിത വിപ്ലവത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു