Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?

A1:50000

B1:250000

C1:100000

D1:1000000

Answer:

D. 1:1000000

Read Explanation:

ധരാതലീയ ഭൂപടങ്ങൾ (Topographic Map)

  • പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്‌മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ
  • 'ടോപ്പോ', 'ഗ്രാഫേ' എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽനിന്നാണ് 'ടോപ്പോഗ്രാഫിക്' എന്ന  ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്
  • ടോപ്പോ (Topo) എന്നതിന്റെ അർഥം 'സ്ഥലം' (place) എന്നും ഗ്രാഫേ
    (Graphie) എന്നതിന് വിവരിക്കുക അഥവാ വരയ്ക്കുക (To write or todraw) എന്നുമാണ്.
  • ടോപ്പോഗ്രാഫിക് മാപ്പുകൾ 'ടോപ്പോഷീറ്റ്' (Toposheet) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
  • ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് നമ്പറുകൾ നൽകിയിരിക്കുന്നത് 'ഇന്ത്യയും സമീപ രാജ്യങ്ങളും അടങ്ങിയ ഭൂപടപരമ്പര' (India and adjoining countries map series) അടിസ്ഥാനമാക്കിയാണ്.
  • ഈ പരമ്പരയിൽ ഉൾപ്പെട്ട ഷീറ്റുകൾ ഓരോന്നും 1 : 1000000 എന്ന തോതിലായതിനാൽ ഇവ മില്യൻ ഷീറ്റുകളെന്ന് അറിയപ്പെടുന്നു.

Related Questions:

ഒരു ധരാതലീയ ഭൂപടത്തിൻ്റെ ഭൂരിഭാഗവും വെളുത്ത നിറമാണ്. എങ്കില്‍ ആ പ്രദേശം എങ്ങനെയുള്ള സ്ഥലമായിരിക്കും?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ?
പാലിയന്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട് പഠനശാഖയാണ് ?
ഈസ്റ്റിങ്സിന്റെ മൂല്യത്തിന് കിഴക്കു ദിശയിലേക്ക് പോകുന്തോറും എന്ത് മാറ്റം ഉണ്ടാകുന്നു ?
ധരാതലീയ ഭൂപടങ്ങൾ ലോകം മുഴുവൻ എത്ര ഷീറ്റുകളിയാലായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ?