Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈദ്യുത പ്രതിരോധത്തിന്‍റെ യൂണിറ്റ് ഏത്

Aജൂൾ

Bഓം

Cഫാരഡ്

Dഅമ്പിയർ

Answer:

B. ഓം

Read Explanation:

  • വൈദ്യുതപ്രതിരോധം - ഒരു പദാർതഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകം 
  • താപനില കുറയുന്തോറും വൈദ്യുതപ്രതിരോധം കുറയുന്നു 
  • വൈദ്യുതപ്രതിരോധം കുറയുമ്പോൾ ചാലകത കൂടുന്നു 
  • വൈദ്യുതപ്രതിരോധത്തിന്റെ യൂണിറ്റ് - ഓം 
  • പ്രതിരോധകങ്ങൾ - ഒരു നിശ്ചിത പ്രതിരോധം ഒരു സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങൾ 
  • വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുതനിയമം - ഓം നിയമം 
  • ഓം നിയമം പ്രസ്താവിച്ച ശാസ്ത്രജഞൻ - ജോർജ് സൈമൺ ഓം 

Related Questions:

കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?
കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്ന ഘടകങ്ങളെ തിരഞ്ഞെടുക്കുക?

  1. യൂണിറ്റ് നീളത്തിലുള്ള ചുറ്റുകളുടെ എണ്ണം കൂടുമ്പോൾ കാന്തശക്തി കൂടുന്നു.
  2. പച്ചിരുമ്പ് കോറിന്‍റെ സാന്നിധ്യം സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കുന്നു.
  3. കറണ്ടിന്റെ പ്രവാഹം കുറയുമ്പോൾ കാന്തശക്തി വർധിക്കുന്നു.
  4. ഛേദതല പരപ്പളവ് കൂടിയ പച്ചിരുമ്പുകൂർ ഉപയോഗിക്കുമ്പോൾ കാന്തശക്തി കൂടുന്നു.

    ചുവടെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
    2. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റി ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
    3. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
    4. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
      ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?