അടിസ്ഥാന യൂണിറ്റുകൾ (Fundamental Units):
പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റു അളവുകൾ ഉപയോഗിച്ച് പ്രസ്‌താവിക്കാൻ പറ്റാത്തതുമായ കേവല അളവുകളാണ് അടിസ്ഥാന അളവുകൾ
അടിസ്ഥാന അളവുകളുടെ യൂണിറ്റുകളാണ് അടിസ്ഥാന യൂണിറ്റുകൾ (Fundamental Units).
ഈ അടിസ്ഥാന യൂണിറ്റുകളെ ആസ്പദമാക്കിയുള്ള പദ്ധതിയാണ് യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതി (International System of Units)
ഇതിന്റെ ചുരുക്കെഴുത്താണ് SI Units.
വ്യുൽപ്പന്ന യൂണിറ്റുകൾ:
അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്‌താവിക്കുന്നതോ അടിസ്ഥാന യൂണിറ്റുകളെ ആശ്രയിച്ച് നിലനിൽക്കുന്നതോ ആയ യൂണിറ്റുകളാണ് വ്യുൽപ്പന്ന യൂണിറ്റുകൾ (Derived units).
SI യൂണിറ്റുകളുടെ സവിശേഷതകൾ: