App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കല്ലുമാല സമരത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി/ശരിയാണ്?

  1. കല്ലുമാല സമരം മറ്റുള്ളവരെപ്പോലെ ഏത് ആഭരണങ്ങളും ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു.
  2. കൊല്ലം ജില്ലയിലെ പെരിനാട് വെച്ചായിരുന്നു ഇത്.
  3. ധീവര സമുദായത്തിൻറെ നേതൃത്വത്തിലായിരുന്നു സമരം

    Aii മാത്രം

    Bi, ii എന്നിവ

    Cഎല്ലാം

    Dii, iii

    Answer:

    B. i, ii എന്നിവ

    Read Explanation:

    കല്ലുമാല സമരം 

    • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 

    • ഇതിനെതിരെ 1915 അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 

    • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം.

    • അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.

    • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24

    • കല്ലുമാല സമരം നടന്ന സ്ഥലം : കൊല്ലം പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ.

    • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 

    • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്  : 1915 


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1.പാലക്കാടുള്ള കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്ര റോഡിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് കൽപ്പാത്തി സമരം.

    2.കൽപാത്തി വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് ആര്യസമാജം.

    3.ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആനന്ദ ഷേണോയി ആയിരുന്നു.

    4.1930 ലാണ് കൽപ്പാത്തി സമരം നടന്നത്

    മാവിലത്തോട് എന്ന പ്രദേശം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    മലബാർ കലാപം ഉണ്ടാകുവാനുള്ള കാരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ ഏത് ?
    ചാന്നാർ കലാപം നടന്ന വർഷം :
    The person who gave legal support for Malayali Memorial was ?