Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

  1. ഇരുമ്പയിര്
  2. അലുമിനിയം
  3. ബോക്സൈറ്റ്
  4. മംഗനൈസ്

    Ai, iii, iv എന്നിവ

    Biii, iv എന്നിവ

    Ciii മാത്രം

    Di മാത്രം

    Answer:

    A. i, iii, iv എന്നിവ

    Read Explanation:

    ധാതു നിക്ഷേപം I. ഇന്ത്യയുടെ തീരദേശങ്ങളിൽ വ്യാവസായിക മൂല്യമുള്ള ധാരാളം ലോഹ -അലോഹ ധാതുക്കളുടെ നിക്ഷേപമുണ്ട് II. ഇരുമ്പയിര് ,മംഗനൈസ് ,ബോക്സൈറ്റ് തുടങ്ങിയവയാണ് തീരപ്രദേശത് കാണപ്പെടുന്ന പ്രധാന ധാതുക്കൾ III. ആണവ ഇന്ധനമായി വേർ തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട് .കൊല്ലം ജില്ലയിലെ ചവറയിലും ഒഡിഷയിലെയും തമിഴ്നാട്ടിലെയും ചില തീരങ്ങളിൽ ഇത്തരം കരിമണൽ നിക്ഷേപമുണ്ട്


    Related Questions:

    കോറലുകളുടെ സ്രവമായ ______പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത് ?
    പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ?
    " ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങൾ, ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം കാണപ്പെടുന്നു "ഇവ ഏത് സസ്യങ്ങളാണ്?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വടക്കൻ സിർക്കാർ തീരസമതലവുമായി ബന്ധമില്ലാത്തത് ഏത് ?

    1. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്
    2. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ്
    3. പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്
    4. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു
      ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് ______?