Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?

  1. അഫോൻസോ ഡി ആൽബുക്കർക്ക് - മിക്സഡ് കോളനികളുടെ നയം
  2. അഡ്മിറൽ വാൻ റീഡ് - ഫ്രഞ്ച് അഡ്മിറൽ
  3. ഡോ. അലക്സാണ്ടർ ഓർമ് - ഹോർത്തൂസ് മലബാറിക്കസ്
  4. മാഹെ ലേബർഡോണൈസ് - വേണാട് ഉടമ്പടി

    Aഇവയൊന്നുമല്ല

    Bi, iv

    Ci മാത്രം

    Dഎല്ലാം

    Answer:

    C. i മാത്രം

    Read Explanation:

    അൽബുക്കർക്ക്:

    • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു 

    • ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി

    • പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയ്(1510)

    • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകി

    • പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി

    • മിക്സഡ് കോളനി സിസ്റ്റം / സങ്കരവാസസങ്കേതങ്ങൾ സ്ഥാപിക്കുന്ന നയം സ്വീകരിച്ചു 

    • വിജയനഗര സാമ്രാജ്യവുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി

    • ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ചു  

    • ഇന്ത്യയിൽ നാണയ നിർമ്മാണശാല ആരംഭിക്കുകയും, സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു   

    • കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി 

    • ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി

    • യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ വൈസ്രോയി

    ഹോർത്തൂസ് മലബാറിക്കസ്

    • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം

    • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം

    • 'കേരളാരാമം' എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം

    • 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്

    അഡ്‌മിറൽ വാൻറീഡ്

    • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ 

    • ഇദ്ദേഹമാണ്‌ ഈ ചരിത്രഗ്രന്ഥത്തിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പണം ചെലവാക്കിയതും അച്ചടിക്കുവേണ്ട മേല്‍നോട്ടം വഹിച്ചതുമെല്ലാം.

    • അതിനാല്‍ ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ കര്‍ത്താവായി വാന്‍ റീഡിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്.

    • കേരളത്തിലെ പ്രമുഖ നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതന്‍, അപ്പു ഭട്ട്‌, രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, ഫാ. മത്തേവൂസ്‌ എന്നിവരാണ്‌ ഗ്രന്ഥനിർമാണത്തിൽ പങ്കുവഹിച്ച മറ്റുള്ളവർ.

    • ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് : ജോൺ മാത്യൂസ്

    • ഡോ.കെ.എസ്‌. മണിലാലാണ് ഹോർത്തൂസ് മലബാറിക്കസിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്

    വേണാട് ഉടമ്പടി:

    • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.

    • മാർത്താണ്ഡ വർമ്മയും,ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് 1723 ലാണ്

    • വേണാട് ഉടമ്പടിയിൽ 'നെയ്യാറ്റിൻകരയുടെ രാജകുമാരൻ' എന്ന പേരിൽ ഒപ്പു വച്ച ഭരണാധികാരി : മാർത്താണ്ഡ വർമ്മ

    • ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.

    • ഇതുകൂടാതെ പിള്ളമാരെ അമർച്ചചെയ്യാൻ ബ്രിട്ടീഷുകാർ തിരുവിതാംകൂറിനെ സഹായിക്കാനും ധാരണയായി.

    • ആറ്റിങ്ങൽ കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.

    • ഈയൊരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് കലാപത്തിൽ ഉണ്ടായ നഷ്ടം മുഴുവൻ ആറ്റിങ്ങൽ റാണി പരിഹരിക്കാമെന്ന് ഉറപ്പു നൽകി.

    • കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.

    • വ്യവസായ ശാലകൾ നിർമ്മിക്കാനുള്ള അനുമതിയും കൊടുത്തു


    Related Questions:

    Which specific Trade Agreement, prior to the arrival of the East India Company, significantly altered the balance of maritime power in the Arabian sea, thereby indirectly contributing to the later vulnerability of Malabar's Coastal Trade ?
    1615-ൽ കോഴിക്കോട് സന്ദർശിച്ച ആദ്യത്തെ ഇംഗ്ലീഷുകാരൻ ആരാണ്?
    Who built the Dutch Palace at mattancherry in 1555 ?
    ചവിട്ടു നാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര് ?
    മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :