App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം ?

Aഭൂവൽക്കം, പുറക്കാമ്പ്

Bഅകക്കാമ്പ്, പുറക്കാമ്പ്

Cമാന്റിൽ, ഭൂവൽക്കം

Dമാന്റിൽ, പുറക്കാമ്പ്

Answer:

C. മാന്റിൽ, ഭൂവൽക്കം

Read Explanation:

ശിലാമണ്ഡലം:


  • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ  ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ  (Lithosphere) എന്നു വിളിക്കുന്നു.
  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. 
  • ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് 
  • ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
  • സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു 
  • ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.

Related Questions:

ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ താഴ്ത്തപ്പെടുന്ന പ്രക്രിയയാണ് :
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?
ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങളിൽ, ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ അറിയപ്പെടുന്നത്
രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള മധ്യ അറ്റ്ലാന്റിക് പർവ്വതനിരയുടെ നീളം എത്ര ?