താഴെ പറയുന്നതിൽ കാറ്റിലൂടെ പരാഗണം നടത്താത്ത സസ്യം ഏതാണ് ?
Aചോളം
Bവാനില
Cകരിമ്പ്
Dഗോതമ്പ്
Answer:
B. വാനില
Read Explanation:
പരാഗണം
- സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം.
- പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു.
രണ്ടു തരത്തിൽ ആണ് പരാഗണം നടക്കുന്നത്.
- സ്വപരാഗണം (Self Pollination)
- പരപരാഗണം (Cross Pollination).
പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്:
- ജലം വഴി പരാഗണം നടത്തുന്ന സസ്യം : ഹൈഡ്രില്ല, വാലിസ്നേറിയ
- പക്ഷികൾ വഴിയുള്ള പരാഗണം : ഓർണിത്തോഫിലി
- ജന്തുക്കൾ വഴിയുള്ള പരാഗണം : സൂഫിലി
- കാറ്റ് വഴിയുള്ള പരാഗണം : അനിമോഫിലി
- ഷഡ്‌പദങ്ങൾ വഴിയുള്ള പരാഗണം : എന്റമോഫിലി
- ജലം വഴിയുള്ള പരാഗണം : ഹൈഡ്രോഫിലി
- മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം : കുരുമുളക്.
- പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന സസ്യം : സൂര്യകാന്തി
- വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം : വാഴ
- കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം : വാനില
- ഒച്ച് വഴി പരാഗണം നടത്തുന്ന സസ്യം : ചേമ്പ്
- കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം : ഗോതമ്പ്, നെല്ല്, തെങ്ങ്, കരിമ്പ്, മുരിങ്ങ, എരുക്ക്.