Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?

  1. 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  2. 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
  3. 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ

    Aഎല്ലാം തെറ്റ്

    Bii, iii തെറ്റ്

    Cii മാത്രം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    D. iii മാത്രം തെറ്റ്

    Read Explanation:

    റൂസ്സോ

    • "മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു,എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ്" എന്ന് പ്രസ്താവിച്ചത് ഫ്രാൻസിലെ ചിന്തകന്മാരിൽ പ്രമുഖനായ റൂസ്സോയാണ്  
    • ജനങ്ങളാണ് പരമാധികാരിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
    • റൂസോയുടെ ഏറ്റവും പ്രശസ്തമായ കൃതി "ദി സോഷ്യൽ കോൺട്രാക്റ്റിൽ "പൊതു ഇച്ഛ"(General will) എന്ന ആശയവും പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ആശയവും ചർച്ച ചെയ്യുന്നു.
    • റൂസോയുടെ ആശയങ്ങൾ ഫ്രാൻസിൽ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 

    ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച മറ്റ് പ്രധാന ചിന്തകർ :

    • വോൾട്ടയർ
      • പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു.
      • യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു.
    • മൊണ്ടസ്ക്യു 
      • ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
      • ഗവൺമെൻ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.

     


    Related Questions:

    The distinctive phase of flow of finance capital to colonies is known as :
    ഹെംലോക്ക് എന്ന വിഷച്ചെടിയുടെ നീര് നൽകി വധിച്ചത് ഏത് ചിന്തകനെയാണ് ?
    രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
    Who propounded the theory that Earth revolves around the Sun?
    This social system in medieval Europe, formed on the basis of land ownership, is called :