App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്. 

2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.

3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.


A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ജീവനുള്ളതോ ജീവനില്ലാത്തതോ നിർവീര്യമാക്കിയതോ ആയ രോഗാണുവിനെയോ രോഗാണുവിൻ്റെ കോശ ഭാഗം മാത്രം ആയോ , രോഗാണു ഉത്പാദിപ്പിക്കുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുകയോ ചെയ്തത് വാക്സിനിൽ ഉപയോഗിക്കുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ? 

  1. കോശത്തിൽ വ്യക്തമായ മർമ്മം കാണപ്പെടാത്ത ജീവികൾ പ്രോകാരിയോട്ടുകൾ എന്നറിയപ്പെടുന്നു. 
  2. കോശങ്ങളിൽ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ യൂക്കാരിയോട്ടുകൾ എന്നറിയപ്പെടുന്നു.

Which cells in the human body can't regenerate itself ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കാനുള്ള മൾട്ടിസെല്ലുലാർ ജീവികളുടെ കഴിവാണ് പ്രതിരോധശേഷി എന്നറിയപ്പെടുന്നത്.

2.രണ്ടു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത്.

ഊന ഭംഗവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഊനഭംഗം രണ്ട് ഘട്ടങ്ങളായി നടക്കുന്നു.

2.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്

കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ഇവരിൽ ആരാണ് ?