App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ? 

  1. കോശത്തിൽ വ്യക്തമായ മർമ്മം കാണപ്പെടാത്ത ജീവികൾ പ്രോകാരിയോട്ടുകൾ എന്നറിയപ്പെടുന്നു. 
  2. കോശങ്ങളിൽ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ യൂക്കാരിയോട്ടുകൾ എന്നറിയപ്പെടുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2 ഉം ശരി

D1ഉം 2 ഉം തെറ്റ്

Answer:

C. 1ഉം 2 ഉം ശരി

Read Explanation:

  • കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ മർമ്മം ഉള്ള യൂക്കാരിയോട്ടിക് കോശങ്ങളും. 

പ്രോകാരിയോട്ടുകൾ

  • കോശത്തിൽ മർമം കാണപ്പെടാത്ത ജീവികളാണ് പ്രോകാരിയോട്ടുകൾ 
  • ഉദാഹരണം ബാക്ടീരിയ സയനോബാക്റ്റീരിയ മൈക്കോപ്ലാസ്മാ
  • പ്രോകാരിയോട്ടുകൾ ഏകകോശജീവികളാണ്. 

യൂക്കാരിയോട്ടുകൾ

  • കോശസ്തരത്താൽ ആവരണം ചെയ്ത വ്യക്തം ആയ മർമം കാണപ്പെടുന്ന ജീവികൾ
  • ഉദാഹരണം അമീബ ജന്തുക്കൾ സസ്യങ്ങൾ
  • യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.

Related Questions:

Trichology is the study of :

മനുഷ്യന്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന "കുർകുമിൻ" അടങ്ങിയ വസ്തു:

നിലവിലുള്ള ഒരു കോശത്തിൽനിന്ന് മാത്രമേ പുതിയ ഒരു കോശം ഉണ്ടാവുകയുള്ളൂ എന്ന രീതിയിൽ കോശസിദ്ധാന്തം പരിഷ്കരിച്ചതാര്?

വൈറസുകളെ പറ്റി താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

1. എച്ച്ഐവി വൈറസിൻ്റെ ജനിതക ഘടകം RNA ആണ്.

2. DNA ജനിതക ഘടകം ആയുള്ള വൈറസുകൾ റിട്രോ വൈറസുകൾ എന്നറിയപ്പെടുന്നു.