Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏത് പ്രസ്താവന അല്ലെങ്കിൽ പ്രസ്താവനകളാണ് പൂർണാന്തര പ്രതിപതനവുമായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത്?

  1. പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
  2. പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം
  3. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം
  4. പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കുറവ് ആയിരിക്കണം

    A2, 3 ശരി

    B2 മാത്രം ശരി

    C1, 2 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 2, 3 ശരി

    Read Explanation:

    • പൂർണ്ണാന്തര പ്രതിപതനം സംഭവിക്കാനുള്ള വ്യവസ്ഥകൾ:

      1. പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് സഞ്ചരിക്കണം: (പ്രസ്താവന iii ശരിയാണ്). ഉദാഹരണത്തിന്, വെള്ളത്തിൽ നിന്ന് വായുവിലേക്ക്, അല്ലെങ്കിൽ ഗ്ലാസിൽ നിന്ന് വായുവിലേക്ക്. സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് പ്രകാശം പതിച്ചാൽ അപവർത്തനം (refraction) മാത്രമേ സംഭവിക്കൂ

      2. പതനകോൺ (angle of incidence) ക്രിട്ടിക്കൽ കോണിനേക്കാൾ (critical angle) വലുതായിരിക്കണം: (പ്രസ്താവന ii ശരിയാണ്). ക്രിട്ടിക്കൽ കോൺ എന്ന് പറയുന്നത്, അപവർത്തനകോൺ 90° ആകുമ്പോൾ ഉള്ള പതനകോണാണ്.


    Related Questions:

    ഒരു മാധ്യമത്തിലെ പ്രകാശ വേഗതയെ ശൂന്യതയിലെ പ്രകാശ വേഗതയുമായി താരതമ്യം ചെയ്യുന്ന സംഖ്യയാണ്-------------------------
    ഒരു പരുപരുത്ത ഉപരിതലത്തിൽ നിന്ന് (Rough Surface) പ്രകാശം പ്രതിഫലിക്കുമ്പോൾ ഉണ്ടാകുന്ന ഡിഫ്യൂസ് റിഫ്ലെക്ഷൻ (Diffuse Reflection) ഏത് തരം വിതരണത്തിന് ഉദാഹരണമാണ്?
    The split of white light into 7 colours by prism is known as
    ആവർധനം -ve ആകുമ്പോൾ പ്രതിബിബത്തിന്റെ സ്വഭാവം
    working principle of Optical Fibre