Challenger App

No.1 PSC Learning App

1M+ Downloads

ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
  2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
  3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

    Aമൂന്ന് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • മാഗ്മ ലാവാ തുടങ്ങിയ ഉരുകിയ ശിലാദ്രവങ്ങൾ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
    • മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപാന്തരം സംഭവിച്ചു രൂപംകൊള്ളുന്നത് ആകയാൽ പ്രാഥമിക ശില,പിതൃ ശില,അടിസ്ഥാനശില, ശിലകളുടെ മാതാവ് എന്നെല്ലാം ആഗ്നേയശില അറിയപ്പെടുന്നു.
    • ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട്, പെഗ്മട്ടൈറ്റ്, ബ്രക്കിയ എന്നിവയെല്ലാം ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

    Related Questions:

    പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?
    ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കൂടി ഒഴുകുന്ന സമുദ്രജല പ്രവാഹം?
    വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?

    വലിയ തോത് ഭൂപടങ്ങൾക്ക് (Large Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

    1. അറ്റ്ലസ് ഭൂപടം
    2. ചുമർഭൂപടങ്ങൾ
    3. ധരാതലീയ ഭൂപടം
      ഭൂമിയുടെ അധോമാൻ്റിലിനെ (Lower Mantle ) ഉപരിമാന്റ്റിലിൽ(Upper Mantle) നിന്ന് വേർതിരിക്കുന്ന അതിർവരമ്പ് ?