Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ അലോഹ ധാതുവിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ് ?

  1. സ്വർണ്ണം
  2. സിങ്ക്
  3. സൾഫർ
  4. ഫോസ്ഫേറ്റ്

    Aഇവയൊന്നുമല്ല

    Biii മാത്രം

    Ci, ii

    Diii, iv എന്നിവ

    Answer:

    D. iii, iv എന്നിവ

    Read Explanation:

    ധാതുക്കളെ ലോഹാംശങ്ങളുടെ സാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു 

    1.ലോഹധാതുക്കൾ

    • ലോഹാംശങ്ങൾ അടങ്ങിയിട്ടുള്ള ധാതുക്കളാണിവ   
    • ഇവയെ മൂന്നായി തരംതിരിക്കാം:

      1. അമൂല്യധാതുക്കൾ - സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇതിൽപ്പെടും.

      2. അയോധാതുക്കൾ - ഇരുമ്പും അതിനോടു കൂടിക്കലർന്ന് കാണുന്ന മറ്റു ലോഹങ്ങളും വിവിധയിനം ഉരുക്കുകളും. നിർമാണത്തിനായി പ്രയോ ജനപ്പടുത്തുന്നു.

      3. അയോരഹിതധാതുക്കൾ (ഇരുമ്പിതര ധാതുക്കൾ) - ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടില്ലാത്ത കോപ്പർ, ലെഡ്, സിങ്ക്, ടിൻ, അലൂമിനിയം എന്നിവ ഇതിനുദാഹരണങ്ങളാണ്.

    അലോഹധാതുക്കൾ

    • ലോഹാംശം അടങ്ങിയിട്ടില്ലാത്ത ധാതുക്കളാണിവ.
    • സൾഫർ, ഫോസ്ഫേറ്റ്. നൈട്രേറ്റുകൾ എന്നിവയാണ് ഉദാഹരണങ്ങൾ.
    • അലോഹധാതുക്കളുടെ മിശ്രിതമാണ് സിമന്റ്.

    Related Questions:

    പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഭൂപടങ്ങൾ ?
    ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ

    ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

    1) വെള്ളച്ചാട്ടങ്ങൾ 

    2) സിർക്കുകൾ 

    3) മൊറൈനുകൾ

    4) കൂൺ ശിലകൾ

    5) ബീച്ചുകൾ 

    6) ഡെൽറ്റകൾ

    ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ എല്ലെസ്മീർ ദ്വീപ് ഏത് രാജ്യതാണ് ?
    ജർമ്മൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗ്നർ പ്രസ്താവിച്ച വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ സാധുത ആദ്യമായി നിർദ്ദേശിച്ചത് ?