App Logo

No.1 PSC Learning App

1M+ Downloads

അഹിംസയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അഹിംസ ഒരു തത്വം ആയിരുന്നു.
  2. സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, സർദാർ പട്ടേൽ, ആചാര്യ നരേന്ദ്ര ദേവ് എന്നിവർക്ക് ഇത് നയപരമായ കാര്യമായിരുന്നു.
  3. അഹിംസാത്മകമായ സമരരീതികൾ സ്വീകരിച്ചത് ബഹുജന പങ്കാളിത്തത്തെ അപ്രാപ്തമാക്കി.

    Aഎല്ലാം

    Bi, ii എന്നിവ

    Cii, iii

    Dii മാത്രം

    Answer:

    B. i, ii എന്നിവ

    Read Explanation:

    ഗാന്ധിജിയും അഹിംസയും

    • സത്യം,അഹിംസ എന്നീ രണ്ട് തത്ത്വങ്ങളിലൂടെയാണ് ഗാന്ധിജി തന്റെ സമരരീതികൾ ആവിഷ്ക്കരിച്ചിരുന്നത്.

    • ഒരു നയം എന്നതിലുപരി അഹിംസ എന്നത് ഗാന്ധിജിയുടെ ജീവിത തത്വം തന്നെയായിരുന്നു.

    • 'എല്ലാ ജീവജാലങ്ങളോടും നിരുപദ്രവകരമായിരിക്കുക' എന്ന അഹിംസയുടെ തത്ത്വത്തിൽ,അദ്ദേഹം സായുധ കലാപത്തിന് പകരം സത്യാഗ്രഹം,നിസഹകരണം തുടങ്ങിയ സമരമുറകൾ സ്വീകരിക്കുകയുണ്ടായി.

    • സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, സർദാർ പട്ടേൽ, ആചാര്യ നരേന്ദ്ര ദേവ് തുടങ്ങിയ നേതാക്കൾക്ക് ഗാന്ധിയുടെ അഹിംസാ രീതികളോട് യോജിപ്പുണ്ടായിരുന്നു

    • എങ്കിൽ കൂടിയും,ഗാന്ധിയെ അഹിംസയെ ജീവിതത്തിന്റെ ഒരു തത്വം എന്നതിലുപരി ഒരു രാഷ്ട്രീയ നയമായിട്ടാണ് അവർ സ്വീകരിച്ചിരുന്നത്.

    • അഹിംസാത്മക സമരരീതികൾ, പ്രത്യേകിച്ച് ഗാന്ധിയൻ സത്യാഗ്രഹം, ബഹുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

    • കാരണം, അഹിംസാത്മക സമരങ്ങളിൽ പങ്കെടുക്കാൻ പ്രായപരിധി, ലിംഗം, ജാതി, മതം എന്നിവ തടസ്സമായിരുന്നില്ല. എല്ലാവർക്കും അതിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു.


    Related Questions:

    " ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?
    In which year Gandhiji was named as TIME magazine's 'Person of the Year'?
    When did the Chauri Chaura violence take place in :
    Who among the following took part in India's freedom struggle from the North-East?
    ‘ക്വിറ്റിന്ത്യ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?