App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?

Aകോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്നു

Bപതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തമായി ചെറുത്തു നിൽപ്പ് നയിച്ചു

Cകേരളസിംഹം എന്നറിയപ്പെടുന്നു

Dപഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ് സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി

Answer:

B. പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തമായി ചെറുത്തു നിൽപ്പ് നയിച്ചു

Read Explanation:

പഴശ്ശി വിപ്ലവം:

  • നടന്ന കാലഘട്ടം :18 ആം നൂറ്റാണ്ട് (ഒന്നാം പഴശ്ശി വിപ്ലവം -1793 – 1797),19 ആം നൂറ്റാണ്ട് ( രണ്ടാം പഴശ്ശി വിപ്ലവം -1800-1805)
  • കോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്ന പഴശ്ശിരാജ കേരളസിംഹം എന്നറിയപ്പെടുന്നു.
  • പഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ് സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി.
  • ഒന്നാം പഴശ്ശി വിപ്ലവത്തിലെ പ്രധാന കേന്ദ്രം : പുരളിമല (കണ്ണൂർ)
  • ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി പരിഷ്കാരങ്ങൾ ആയിരുന്നു ഒന്നാം പഴശ്ശി വിപ്ലവത്തിന് കാരണം
  • കോട്ടയത്ത് ബ്രിട്ടീഷുകാർ കൈപ്പറ്റിയിരുന്ന എല്ലാ നികുതി സമ്പ്രദായങ്ങളുംപഴശ്ശിരാജ നിർത്തലാക്കിച്ചു.
  • 1795ൽ ലെഫ്റ്റെനന്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. 
  • പഴശ്ശിരാജ വയനാട് കാടുകളിൽ അഭയം പ്രാപിച്ചു 
  • പഴശ്ശി രാജാവുമായി ബന്ധം സ്ഥാപിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചു
  • ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു
  • 1797കളിൽ പഴശ്ശിരാജയുടെ നേതൃത്വത്തിൽ സമരപരമ്പര തന്നെ വയനാട് മേഖലകളിൽ ഉണ്ടായി.
  • കർഷകരും ഗോത്രവർഗ്ഗക്കാരായ കുറിച്യരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം കമ്പനിയുടെ സേനക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പു നടത്തി.
  • ഇതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് വയനാട്ടിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. 
  • 1797ൽ ബ്രിട്ടീഷ് ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ മലബാറിൽ എത്തുകയും രാജാവുമായി ഒരു ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. 
  • ചിറക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്. 
  • ഈ സമാധാന സന്ധിയോടുകൂടി ഒന്നാം പഴശ്ശി വിപ്ലവം അവസാനിച്ചു.
  • ബ്രിട്ടീഷ് സേന വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത് രണ്ടാം പഴശ്ശി വിപ്ലവത്തിന് കാരണമായി 

 


Related Questions:

"മലയാളി മെമ്മോറിയൽ" തയ്യാറാക്കിയ വർഷം ?
കയ്യൂർ സമരം നടന്ന വർഷം ?
പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന :

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.

എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?