App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഫ്രഞ്ച് വിപ്ലവം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്തു
  2. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന ആശയങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.
  3. ഫ്രഞ്ച് വിപ്ലവത്തിൻ്റെ മൂല്യങ്ങളും അത് സൃഷ്ടിച്ച വ്യവസ്ഥകളും ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇന്നും ആധിപത്യം പുലർത്തുന്നു.

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അതുവരെ രാജവാഴ്ചയുടെയും ഫ്യൂഡലിസത്തിൻ്റെയും പിടിയിൽ കഴിഞ്ഞിരുന്ന മനുഷ്യരാശിക്കു മുന്നിൽ ഫ്രഞ്ച് വിപ്ലവം ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്തു. അത് സൃഷ്ടിച്ച 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന ആശയങ്ങൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. അതിന്റെ മൂല്യങ്ങളും അത് സൃഷ്ടിച്ച വ്യവസ്ഥകളും ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇന്നും ആധിപത്യം പുലർത്തുന്നു


    Related Questions:

    ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട റൂസോയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

    1. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
    2. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ഫലമാണ് സർക്കാർ എന്ന് അഭിപ്രായപ്പെട്ടു
    3. റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റൂസ്സോയുടെ പുസ്തകമാണ്- കുമ്പസാരങ്ങൾ
    4. റൂസ്സോ എഴുതിയ പ്രസിദ്ധമായ പുസ്തകമാണ് സോഷ്യൽ കോൺട്രാക്ട്

      വോൾട്ടയറുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

      1.1694 നവംബർ 21 ന്‌ ഇംഗ്ലണ്ടിൽ ജനിച്ചു. 

      2.അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പോരാടുകയും പരമ്പരാഗത വിശ്വാസങ്ങളെ എതിർക്കുകയും ചെയ്തു.

      3. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന 'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ പുസ്തകം  രചിച്ചു.

      ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
      1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.
      2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

      3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

      ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച റൂസോ എന്ന ചിന്തകനുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

      1.സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.

      2.ജനങ്ങളാണ് പരമാധികാരി എന്ന് പ്രസ്താവിച്ചു.

      ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക

      1. സ്വാതന്ത്ര്യം സമത്വം സാഹോദര്യം
      2. സമാധാനം ഭൂമി അപ്പം ജനാധിപത്യം
      3. എനിക്ക് ശേഷം പ്രളയം