Challenger App

No.1 PSC Learning App

1M+ Downloads

രാഷ്ട്രതന്ത്രശാസ്ത്ര പഠനത്തിലെ ചരിത്രപരമായ സമീപനത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതാണ് ?

  1. എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ഈ സമീപനം വിശ്വസിക്കുന്നു.
  2. മാക്യവല്ലി, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
  3. ചരിത്രം അനുമാനപരമാണ്, അത് മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ സമീപനം പറയുന്നു.
  4. ചലനാത്മകമോ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നതുമായ സമൂഹങ്ങളെ സംബന്ധിച്ച് ഈ സമീപനം വളരെ പ്രസക്തമാണ്.

    Aiii, iv തെറ്റ്

    Bi, iv തെറ്റ്

    Cii മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. iii, iv തെറ്റ്

    Read Explanation:

    ചരിത്രപരമായ സമീപനം

    • ചരിത്രപരമായ സംഭവങ്ങൾ, ചരിത്രപരമായ സാഹച ര്യങ്ങൾ തുടങ്ങിയവ രാഷ്ട്രീയ സിദ്ധാന്ത രൂപീകര ണത്തെ സഹായിക്കുന്നു.

    • എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യ ങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ട്.

    • മാക്യവല്ലി, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രവും ചരിവും തമ്മിൽ അഭേദ്യ മായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകരാണ്.

    • അതിനാൽ രാഷ്ട്രീയ പഠനത്തിന് ചരിത്രപരമായ വീക്ഷണം അവശ്യമാണ്.

    • ഓരോ രാഷ്ട്രീയ ചിന്തകരുടെയും ചിന്താ പദ്ധതികൾ അവർ ജീവിച്ചിരുന്ന പരിസ്ഥിതികളിൽ രൂപംകൊള്ളുന്നു.

    • ചരിത്രം ഭൂതകാലത്തെപ്പറ്റി സംസാരിക്കുക മാത്രമല്ല, ഭൂതകാലത്തെ വർത്തമാന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

    • എല്ലാ രാഷ്ട്രീയ സംഭവങ്ങളെയും പ്രതിഭാസങ്ങളെയും ചരിത്രപരമായ വീക്ഷണത്തിലൂടെ വിശകലനം ചെയ്യു ന്നതിനാണ് ഇവിടെ പ്രാധാന്യം.

    • ചരിത്രപരമായ അറിവിൻ്റെ അഭാവത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നത് തെറ്റായ കണ്ടെത്തലുകൾ സൃഷ്ട‌ിക്കും.

    • കുറവുകൾ

    • ചരിത്രം ഭൂതകാല സംഭവങ്ങളെ തുറന്നു കാട്ടുന്നതേയുള്ളൂ. രാഷ്ട്രീയ സ്ഥാപനങ്ങൾ എന്തുചെയ്യണമെന്ന് പറയുന്നില്ല.

    • ചരിത്രം അനുമാനപരമാണ്, മൂല്യങ്ങളെ അത് കൈകാര്യം ചെയ്യുന്നില്ല.

    • ചരിത്രം രാഷ്ട്രീയ സ്ഥാപനങ്ങളുടെ നേട്ടങ്ങളോ കോട്ടങ്ങളോ വിശദീകരിക്കുന്നില്ല.

    • ചലനാത്മകമോ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നതുമായി സമൂഹങ്ങളെ സംബന്ധിച്ച് ഈ സമീപനം അപ്രസക്തമാണ്.

    • ചരിത്ര വസ്‌തുക്കളെ ഒരു പ്രത്യേക നിലപാടിനെയോ മുൻവിധിയായേ പിൻതാങ്ങുന്നതിന് മനഃപൂർവ്വം ദുരുപ യോഗപ്പെടുത്താം.

    • ഗവേഷകന് (പഠിതാവിന്) തുറന്ന മനസുണ്ടാവുകയും വേണം.


    Related Questions:

    ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയെ എന്ത് പറയുന്നു ?
    താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'നിർബന്ധിത ചുമതലയിൽ പെടുന്നത് ?

    താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ അധികാരങ്ങളുടെ സ്വഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നത്?

    1. യഥാർത്ഥവും ജനപ്രിയവും
    2. നാമമാത്രവും. നിയമപ്രകാരവും
    3. രാഷ്ട്രീയവും നാമമാത്രവും
    4. ഭരണഘടനാപരവും നാമമാത്രവും
      ഗവൺമെൻ്റിൻ്റെയും രാഷ്ട്രീയ പ്രക്രിയയുടെയും സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുന്ന സമീപനം ഏതാണ് ?
      താഴെ കൊടുത്തിട്ടുള്ളവയിൽ മാർക്‌സിസത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ പെടാത്തത് ഏത് ?