Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ആസൂത്രണ ബോർഡിനെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം -1967
  2. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ചെയർമാൻ- മുഖ്യമന്ത്രി
  3. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയുമാണ്
  4. ബോർഡ് യോഗങ്ങൾ വിളിച്ചു ചേർക്കുന്നത് ചെയർപേഴ്സനാണ്

    A1 തെറ്റ്, 4 ശരി

    B1, 2, 3 ശരി

    C2 മാത്രം ശരി

    D3 തെറ്റ്, 4 ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

     കേരള സംസ്ഥാന ആസൂത്രണ ബോർഡ്

    • കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത് -1967 സെപ്റ്റംബർ.
    •  സംസ്ഥാനത്തിന്റെ വിഭവങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും വളർച്ച മുൻഗണനകളുടെ അടിസ്ഥാനത്തിൽ വികസിത പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി സംസ്ഥാന സർക്കാരിനെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത്.

     കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ്ന്റെ ഘടന. 

    • ചെയർപേഴ്സൺ- മുഖ്യമന്ത്രി
    • വൈസ് ചെയര് പേഴ്സണ് 
    • അംഗങ്ങൾ
    •  മെമ്പർ സെക്രട്ടറി

     കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ,

    •  ചീഫ് സെക്രട്ടറി.
    •  ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി

     അംഗങ്ങൾ 

    • അംഗങ്ങളിൽ മന്ത്രിമാരും വിദഗ്ധരും ഉൾപ്പെടുന്നു. 
    • മന്ത്രിയല്ലാത്ത അംഗങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരായിരിക്കും
    • ഇവരെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നു. 
    • ഈ അംഗങ്ങൾ അതത് മേഖലകളിലെ വിദഗ്ധരായി പ്രവർത്തിക്കുകയും പദ്ധതി രൂപീകരണം നടപ്പാക്കാൻ നയപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ച വിദഗ്ധ ഉപദേശം സർക്കാരിന് നൽകുകയും ചെയ്യുന്നു .

    Related Questions:

    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്
    സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?
    താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
    ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ രാജ്യസഭയിൽ രൂപീകരിച്ചത് 1964 ൽ ആണ്.
    2. രാജ്യസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷനിൽ ചെയർമാൻ ഉൾപ്പെടെ ആകെ 15 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക.
    3. കേരള നിയമസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ ഉണ്ടായിരിക്കില്ല.
    4. രാജ്യസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ്.